നേപ്പാള്‍ പ്രസിഡന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; നിരീക്ഷണത്തില്‍

കാഠ്മണ്ഡുവിലെ മഹാഗഞ്ജ് ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി ടീച്ചിങ് ഹോസ്പിറ്റലിലാണ് പൗഡേല്‍ ചികിത്സയിലുള്ളത്
രാം ചന്ദ്ര പൗഡേല്‍/ എഎന്‍ഐ
രാം ചന്ദ്ര പൗഡേല്‍/ എഎന്‍ഐ

കാഠ്മണ്ഡു: നേപ്പാളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് രാം ചന്ദ്ര പൗഡേല്‍ ആശുപത്രിയില്‍. വയറുവേദനയെത്തുടര്‍ന്നാണ് 78 കാരനായ പൗഡേലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാഠ്മണ്ഡുവിലെ മഹാഗഞ്ജ് ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി ടീച്ചിങ് ഹോസ്പിറ്റലിലാണ് പൗഡേല്‍ ചികിത്സയിലുള്ളത്. 

പ്രസിഡന്റ് നിരീക്ഷണത്തിലാണെന്നും, അസുഖം ഭേദപ്പെട്ടു വരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. മുതിര്‍ന്ന നേപ്പാളി കോണ്‍ഗ്രസ് നേതാവായ രാം ചന്ദ്ര പൗഡേല്‍ രണ്ടാഴ്ച മുമ്പാണ് രാഷ്ട്രപതിയായി അധികാരമേറ്റത്. 

എട്ടു പാര്‍ട്ടികള്‍ അടങ്ങുന്ന ഭരണസഖ്യത്തിന്റെ പൊതുസമ്മത സ്ഥാനാര്‍ത്ഥിയായിരുന്നു പൗഡേല്‍. സുഭാഷ് ചന്ദ്ര നേംവാങിനെയാണ് പൗഡേല്‍ പരാജയപ്പെടുത്തിയത്. മുന്‍ പാര്‍ലമെന്റ് സ്പീക്കര്‍ കൂടിയായ പൗഡേല്‍, അറിയപ്പെടുന്ന എഴുത്തുകാരന്‍ കൂടിയാണ്.   

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com