അല്‍ബേനിയയില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞു, കുടിയേറ്റക്കാരെന്ന് സംശയം; 8 പേര്‍ മരിച്ചു

ഇറ്റലിയിലെത്തുന്ന ആയിരക്കണക്കിന് അഭയാര്‍ഥികളെ താമസിപ്പിക്കാനുള്ള സങ്കേതമാവുകയാണ് അല്‍ബേനിയ
അല്‍ബേനിയയില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞു, കുടിയേറ്റക്കാരെന്ന് സംശയം; 8  പേര്‍ മരിച്ചു
എഎഫ്പി

ടിറാന: അല്‍ബേനിയില്‍ കുടിയേറ്റക്കാരുടേതെന്ന് സംശയിക്കുന്ന കാര്‍ നദിയിലേയ്ക്ക് മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് നദിയിലേയ്ക്ക് മറിയുകയായിരുന്നു.

തലസ്ഥാനമായ ടിറാനയില്‍ നിന്ന് ഏകദേശം 240 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. ഇന്നലെ വൈകീട്ട് 4 മണിയോടെയാണ് ഔസ് നദിയിലേയ്ക്ക് കാര്‍ മറിഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അല്‍ബേനിയയില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞു, കുടിയേറ്റക്കാരെന്ന് സംശയം; 8  പേര്‍ മരിച്ചു
'നിങ്ങളുടെ ഭാര്യമാരുടെ പക്കല്‍ എത്ര ഇന്ത്യന്‍ സാരികളുണ്ട്? എന്തുകൊണ്ടാണ് അവ കത്തിക്കാത്തത്?'

എന്നാല്‍ അറബ് രാജ്യങ്ങളില്‍ നിന്നോ ഏഷ്യയില്‍ നിന്നോ ഉള്ള ചെറുസംഘങ്ങള്‍ കടല്‍ വഴിയോ മറ്റ് അയല്‍രാജ്യങ്ങളിലോ കരമാര്‍ഗ്ഗം ഇറ്റലിയിലെത്താന്‍ അല്‍ബേനിയവഴിയാണ് യാത്ര ചെയ്യാറുള്ളത്. ഇറ്റലിയിലേക്ക് ആയിരക്കണക്കിന് അഭയാര്‍ഥികളെ പാര്‍പ്പിക്കുന്നതിനുള്ള കരാറിന് അല്‍ബേനിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു. ഇറ്റലിയിലെത്തുന്ന ആയിരക്കണക്കിന് അഭയാര്‍ഥികളെ താമസിപ്പിക്കാനുള്ള സങ്കേതമാവുകയാണ് അല്‍ബേനിയ. ഇത് സംബന്ധിച്ച് അഞ്ച് വര്‍ഷത്തെ കരാറാണ് ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും അല്‍ബേനിയയുടെ പ്രധാനമന്ത്രി രരാമയും തമ്മില്‍ നവംബറില്‍ ഒപ്പുവെച്ചത്. കരാര്‍ ഇറ്റലിയുടെ പാര്‍ലമെന്റിന്റെ ഇരുസഭകളും ഫെബ്രുവരിയില്‍ അംഗീകരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com