മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കില്ല; വാര്‍ത്ത വ്യാജമെന്ന് സൗദി അറേബ്യ

സൗദി അറേബ്യയില്‍ നിന്ന് മത്സരാര്‍ഥിയെ പങ്കെടുപ്പിക്കുന്നതിനായി ഒരു സെലക്ഷന്‍ നടപടികളും നടത്തിയിട്ടില്ല
 മിസ്സ് യൂണിവേഴ്‌സ്
മിസ്സ് യൂണിവേഴ്‌സ് ഫേയ്സ്ബുക്ക്

റിയാദ്: മിസ് യൂണിവേഴ്സ് മത്സരത്തില്‍ സൗദി അറേബ്യ പങ്കെടുന്നുവെന്ന വാര്‍ത്തകള്‍ വ്യാജം. സൗദി അറേബ്യ വിശ്വ സുന്ദരി മത്സരത്തില്‍ പങ്കെടുക്കുന്നില്ലെന്നും ഇത്തരം വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മിസ് യൂണിവേഴ്സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

 മിസ്സ് യൂണിവേഴ്‌സ്
ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി; യുവാന്‍ വിസെന്റെ പെരസ് അന്തരിച്ചു

സൗദി അറേബ്യയില്‍ നിന്ന് മത്സരാര്‍ഥിയെ പങ്കെടുപ്പിക്കുന്നതിനായി ഒരു സെലക്ഷന്‍ നടപടികളും നടത്തിയിട്ടില്ല. വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വിശ്വസുന്ദരി മത്സരത്തില്‍ രാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിന് പ്രയാസമേറിയ സെലക്ഷനിലൂടെയാണ് കടന്നുപോകേണ്ടത്. അത് തങ്ങളുടെ രാജ്യത്തിന്റെ നയങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുസൃതമല്ല. മെക്സിക്കോയില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്ന നൂറിലേറെ രാജ്യങ്ങളില്‍ നിലവില്‍ സൗദ്യ അറേബ്യ ഇല്ല. ഏതൊക്കെ രാജ്യങ്ങളില്‍ സൗന്ദര്യ മത്സരത്തിനായി സെലക്ഷന്‍ ട്രയല്‍സ് നടത്തണമെന്ന് തീരുമാനിക്കുന്നത് അപ്രൂവല്‍ സമിതിയാണെന്നും വാര്‍ത്താ കുറിപ്പില്‍ മിസ് യൂണിവേഴ്സ് സംഘാടകര്‍ വ്യക്തമാക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിശ്വ സുന്ദരി മത്സരത്തില്‍ സൗദി അറേബ്യ പങ്കെടുക്കുന്നുവെന്ന തരത്തിലാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. സൗദി മോഡലായ റൂമി അല്‍ഖഹ്താനിയാണ് ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. മിസ് യൂണിവേഴ്സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നാണ് റൂമിയുടെ പോസ്റ്റ്. മത്സരത്തില്‍ സൗദി അറേബ്യയുടെ അരങ്ങേറ്റമാണെന്നും അവര്‍ കുറിച്ചു. സൗദി പതാക പുതച്ച ചിത്രവും ഇതോടൊപ്പം പങ്കുവെച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com