വിമാനത്തിലിരുന്ന് കപ്പില്‍ മൂത്രമൊഴിച്ചു; സഹയാത്രികയുടെ പരാതിയില്‍ 53കാരന് പിഴശിക്ഷ

വിമാനം ഇറങ്ങിയ ശേഷം യാത്രക്കാരെ പുറത്തിറക്കാന്‍ വൈകിയതോടെയാണ് യാത്രക്കാരന്‍ വിമാനത്തിലിരുന്ന് തന്നെ മൂത്രം ഒഴിച്ചത്.
വിമാനത്തിലിരുന്ന് കപ്പില്‍ മൂത്രമൊഴിച്ചു; സഹയാത്രികയുടെ പരാതിയില്‍ 53കാരന് പിഴശിക്ഷ
വിമാനത്തിലിരുന്ന് കപ്പില്‍ മൂത്രമൊഴിച്ചു; സഹയാത്രികയുടെ പരാതിയില്‍ 53കാരന് പിഴശിക്ഷപ്രതീകാത്മക ചിത്രം

സിഡ്നി: വിമാനത്തിലിരുന്ന് കപ്പില്‍ മൂത്രമൊഴിച്ച 53കാരന് പിഴശിക്ഷ. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം. ന്യൂസിലാന്‍ഡിലെ ഓക്ക്ലാന്‍ഡില്‍നിന്ന് സിഡ്നിയിലേക്ക് എത്തിയ എയര്‍ ന്യൂസിലാന്‍ഡ് വിമാനത്തിലായിരുന്നു സംഭവം. സംഭവത്തില്‍ സിഡ്നിയിലെ കോടതിയാണ് ഇയാള്‍ക്ക് 600 ഓസ്ട്രേലിയന്‍ ഡോളര്‍ പിഴയിട്ടത്.

വിമാനം ഇറങ്ങിയ ശേഷം യാത്രക്കാരെ പുറത്തിറക്കാന്‍ വൈകിയതോടെയാണ് യാത്രക്കാരന്‍ വിമാനത്തിലിരുന്ന് തന്നെ മൂത്രം ഒഴിച്ചത്. ലാന്‍ഡ് ചെയ്തശേഷം ഏത് ടെര്‍മിനല്‍ ഗെയിറ്റിലേക്കാണ് പോകേണ്ടതെന്ന അറിയിപ്പ് ലഭിക്കാനായി കാത്തുനില്‍ക്കുകയായിരുന്നു വിമാനം. ഇതിനിടെയായിരുന്നു യാത്രക്കാരന്‍ കപ്പില്‍ മൂത്രമൊഴിച്ചത്. ഇയാള്‍ക്കെതിരെ സഹയാത്രിക പരാതി നല്‍കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിമാനത്തിലിരുന്ന് കപ്പില്‍ മൂത്രമൊഴിച്ചു; സഹയാത്രികയുടെ പരാതിയില്‍ 53കാരന് പിഴശിക്ഷ
ഷാർജയിൽ വൻ തീപിടിത്തം; 5 മരണം, 44 പേർക്ക് പരിക്ക്

കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. യാത്രക്കാരന്‍ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും ഇറങ്ങുന്നതിനിടെ കപ്പിലുണ്ടായിരുന്ന മൂത്രം ജീവനക്കാരില്‍ ഒരാളുടെ ദേഹത്തേക്ക് തെറിച്ചുവെന്നും യാത്രക്കാരി പറഞ്ഞു.

അതേസമയം, യാത്രക്കാരന്റെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തേക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് എയര്‍ ന്യൂസിലാന്‍ഡ് അറിയിച്ചു. മോശം പെരുമാറ്റത്തിന്റെ പേരില്‍ ഓരോ മാസവും അഞ്ചുമുതല്‍ പത്ത് യാത്രക്കാരെവരെ തങ്ങള്‍ വിലക്കാറുണ്ടെന്നും എയര്‍ ന്യൂസിലാന്‍ഡ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com