അമേരിക്കയും ഇസ്രയേലും തമ്മിലുള്ള ഭിന്നത വര്‍ധിക്കുന്നു, യുദ്ധത്തോടുള്ള നെതന്യാഹുവിന്റെ സമീപനം തെറ്റാണെന്ന് ബൈഡന്‍

ഹമാസിനെതിരായ ഇസ്രയേല്‍ യുദ്ധത്തെ പരസ്യമായി പിന്തുണയ്ക്കുന്നയാളാണ് ബൈഡന്‍
യു എസ് പ്രസിഡന്റ് ജോ ബൈഡന്‍
യു എസ് പ്രസിഡന്റ് ജോ ബൈഡന്‍പിടിഐ ചിത്രം

ടെല്‍ അവീവ്: ബെഞ്ചമിന്‍ നെതന്യാഹു ഗാസയിലെ യുദ്ധം കൈകാര്യം ചെയ്തതില്‍ വീഴ്ച പറ്റിയെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഫോണില്‍ സംസാരിച്ചതായി റിപ്പോര്‍ട്ടുകള്‍. വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ ഇസ്രയേലിനുമേല്‍ സമ്മര്‍ദം വര്‍ധിപ്പിച്ച് ഗാസയില്‍ സഹായം എത്തിക്കാന്‍ ഗവണ്‍മെന്റിനോട് ബൈഡന്‍ ആവശ്യപ്പെട്ടിരുന്നതായുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഒക്ടോബര്‍ 7 ന് തീവ്രവാദി സംഘം ആക്രമണം ആരംഭിച്ചത് മുതല്‍ ഹമാസിനെതിരായ ഇസ്രയേല്‍ യുദ്ധത്തെ പരസ്യമായി പിന്തുണയ്ക്കുന്നയാളാണ് ബൈഡന്‍. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഇസ്രയേലിനോട് കര്‍ശനമായ നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നത്. തെക്കന്‍ ഗാസ നഗരമായ റഫയില്‍ ആക്രമണം നടത്താനുള്ള ഇസ്രയേലിന്റെ പദ്ധതികളെച്ചൊല്ലിയാണ് അഭിപ്രായവ്യത്യാസമുണ്ടായത്.

കഴിഞ്ഞ ആഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള വിള്ളല്‍ വര്‍ധിച്ചു. യുദ്ധത്തിന്റെ ആദ്യ നാളുകളില്‍ ഇസ്രയേല്‍ ഗാസയിലേക്കുള്ള സഹായ വിതരണം നിര്‍ത്തിവച്ചു. എന്നാല്‍ യുഎസ് സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സഹായം എത്തിക്കുന്ന ട്രക്കുകള്‍ ഗാസയിലേക്ക് കടത്തിവിടുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യു എസ് പ്രസിഡന്റ് ജോ ബൈഡന്‍
പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

യുദ്ധത്തിലുടനീളം തങ്ങളുടെ സഹായം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ട്രക്കുകള്‍ക്ക് പ്രവേശിക്കാനും പ്രത്യേകിച്ച് വടക്കന്‍ ഗാസ പോലുള്ള കഠിനമായ പ്രദേശങ്ങളില്‍ എത്തിച്ചേരാന്‍ കൂടുതല്‍ എന്‍ട്രി പോയിന്റുകള്‍ തുറന്നിട്ടുണ്ടെന്നും ഇസ്രയേല്‍ പറയുന്നു. ഒക്ടോബര്‍ 7 ന് അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയ ഹമാസും മറ്റുള്ളവരും പിടികൂടിയ ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി വെടിനിര്‍ത്തല്‍ കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഇസ്രയേലും ഹമാസും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com