വിവാഹ മോചനം കഴിഞ്ഞു, വിവാഹ ഫോട്ടോ ഇനി എന്തു ചെയ്യും? പരിഹാരമുണ്ട് ചൈനയിലാണെന്ന് മാത്രം

വിവാഹ ഫോട്ടോകള്‍ ഇലക്ട്രിസിറ്റിയാക്കുന്നു
ഫോട്ടോകള്‍ ഇലക്ട്രിസിറ്റിയാക്കി മാറ്റുന്നു
ഫോട്ടോകള്‍ ഇലക്ട്രിസിറ്റിയാക്കി മാറ്റുന്നുഎഎഫ്പി

ബിജിങ്: വിവാഹത്തിന് ഫോട്ടോ എങ്ങനെയൊക്കെ വ്യത്യസ്തമാക്കാമോ അങ്ങനെയുള്ള എല്ലാ പരീക്ഷണങ്ങളും പുതിയ കാലത്ത് നടത്താറുണ്ട്. പ്രത്യേകിച്ച് ചൈനയില്‍. വിവാഹ ഫോട്ടോയും ഷൂട്ടും ഒക്കെ മറ്റ് രാജ്യങ്ങളേക്കാളും വലിയ ബിസിനസാണ് ഇവിടെ. ആരാധനാലയങ്ങളിലും ചരിത്രപരമായ സ്ഥലങ്ങളിലും എല്ലാം നടത്തുന്ന ഫോട്ടോ ഷൂട്ട് വന്‍ ചിലവേറിയതുമാണ്. ദമ്പതികള്‍ തമ്മിലുള്ള ബന്ധം മുറിഞ്ഞുപോകാതിരിക്കാന്‍ ഇത്തരം സ്ഥലങ്ങളില്‍ നിന്ന് ഫോട്ടോ എടുക്കണമെന്നുമാണ് വിശ്വാസം. എന്നാല്‍ ഓരോ വര്‍ഷവും മില്ല്യണ്‍ കണക്കിന് വിവാഹമോചനങ്ങളാണ് ഇവിടെ നടക്കുന്നത്. അങ്ങനെ വരുമ്പോള്‍ വലിയ ഫോട്ടോകളും മറ്റും മാലിന്യ കൂമ്പാരത്തില്‍ തള്ളാറാണ് പതിവ്. ഇതിനെ മറ്റൊരു തരത്തില്‍ പ്രയോജനപ്പെടുത്തിയാലോ എന്ന ആശയത്തില്‍ നിന്നാണ് ലിയു വി എന്ന കമ്പനി ഈ ഫോട്ടോകളെ ഇലക്ട്രിസിറ്റി ആക്കി മാറ്റിയാലോ എന്ന് ചിന്തിക്കുന്നത്.

പ്ലാസ്റ്റിക്, അക്രിലിക്, ഗ്ലാസ് എന്നിവയില്‍ തീര്‍ത്ത ഭീമാകാരമായ ഫോട്ടോകളും ചെറിയ ആല്‍ബങ്ങളും വിവാഹ ഫോട്ടോ ഉള്‍പ്പെടുത്തിയ അലങ്കാര വസ്തുക്കളും എല്ലാം ഇതില്‍ ഉണ്ടാകും. രണ്ട് വ്യക്തികളുടെ ഏറ്റവും മികച്ച സമയത്ത് എടുത്ത ഫോട്ടോകളുടെ സ്വകാര്യതയും ഇവിടെ സൂക്ഷിക്കാറുണ്ട്. മറ്റ് ജൈവ മാലിന്യത്തോടു ചേര്‍ത്താണ് ഇവയെ വൈദ്യുതിയാക്കി മാറ്റുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫോട്ടോകള്‍ ഇലക്ട്രിസിറ്റിയാക്കി മാറ്റുന്നു
സിഡ്‌നിയിലെ മാളില്‍ അഞ്ച്‌ പേരെ കുത്തിക്കൊന്നു; അക്രമിയെ വെടിവച്ചു വീഴ്ത്തി

ഇവിടെ എത്തിക്കുന്ന ഫോട്ടോകളുടെ മുഖങ്ങള്‍ അപ്പോള്‍ തന്നെ സ്പ്രേ പെയിന്റ് ഉപയോഗിച്ച് നീക്കം ചെയ്തതിന് ശേഷം മാത്രമേ ഇലക്ട്രിസിറ്റി ആക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കൂ. പലരും വിവാഹ ബന്ധം വേര്‍പെടുത്തി കഴിയുമ്പോള്‍ അതിനെ അതിജീവിക്കുന്നതില്‍ ഈ ഫോട്ടോകള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാവണം ഇത് നശിപ്പിക്കാന്‍ തയ്യാറാവുന്നതെന്ന് ഫാക്ടറിയിലെ ജീവനക്കാരന്‍ പറയുന്നു. മാത്രമല്ല, ഇരുവര്‍ക്കും എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങളുണ്ടോ എന്ന് താന്‍ കുറച്ച് സമയം കൂടി വെയ്റ്റ് ചെയ്യുകയും അന്തിമ തീരുമാനം ലഭിക്കുന്നതിനായി മെസേജ് അയച്ച് തിരികെ മറുപടി കിട്ടുമ്പോള്‍ മാത്രമാണ് ഇവ ഇല്ലാതാക്കുകയുള്ളൂവെന്നും കമ്പനി ഉടമ പറയുന്നു. ചൈനയില്‍ 2022ലെ കണക്കുകള്‍ പ്രകാരം 2.9 മില്യണ്‍ വിവാഹ മോചനങ്ങളാണ് നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com