മഴക്കെടുതിയില്‍ വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചോ? ഇന്‍ഷുറന്‍സ് ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

കെട്ടിടത്തിന്റെ ബേസ്‌മെന്റ് പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് അടക്കം ഇന്‍ഷുറന്‍സ് ലഭിക്കും.
മഴക്കെടുതിയില്‍ വാഹനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചോ? ഇന്‍ഷുറന്‍സ് ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
മഴക്കെടുതിയില്‍ വാഹനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചോ? ഇന്‍ഷുറന്‍സ് ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം പ്രതീകാത്മക ചിത്രം

ദുബായ്: യുഎഇയില്‍ മഴക്കെടുതിയെ തുടര്‍ന്ന് നിങ്ങളുടെ വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചോ? രേഖകള്‍ കൃത്യമാണെങ്കില്‍ നിങ്ങളുടെ വാഹനത്തിന് നഷ്ടപരിഹാരം ലഭിക്കും. കെട്ടിടത്തിന്റെ ബേസ്‌മെന്റ് പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് അടക്കം ഇന്‍ഷുറന്‍സ് ലഭിക്കും. എന്നാല്‍ പൂര്‍ണ ഇന്‍ഷുറന്‍സ് എടുത്തിരിക്കണമെന്ന് മാത്രം.

എന്നാല്‍ വാഹനം വെള്ളക്കെട്ടുള്ള സ്ഥലത്തോ ഭാഗികമായി വെള്ളത്തില്‍ മുങ്ങിയ സ്ഥലത്തോ പാര്‍ക്ക് ചെയ്യുകയും എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്ത് തകരാറ് സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് സ്ഥാപനം ക്ലെയിം നിരസിച്ചേക്കാമെന്നും ഈ രംഗത്തെ വിദഗ്ധരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വെള്ളം കയറി വാഹനങ്ങള്‍ക്കു കേടുപാടുണ്ടായാല്‍, ദുബായ് റജിസ്റ്റേഡ് വാഹനങ്ങള്‍ക്ക് ദുബായ് പൊലീസിന്റെ ആപ്പിലോ വെബ്‌സൈറ്റിലോ നിശ്ചിത ഫീസ് അടച്ചാല്‍ ടു ഹും മേ കണ്‍സേണ്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ഇന്‍ഷുറന്‍സ് ബ്രോക്കറെ ബന്ധപ്പെടാം. വാഹനങ്ങളുടെ കേടുപാടുകള്‍ കൃത്യമായ രേഖപ്പെടുത്തുകയും വിഡിയോ, ഫോട്ടോ എന്നിവ സൂക്ഷിക്കുകയും വേണം. ഇതിനു ശേഷം വാഹനത്തിന്റെ മുല്‍ക്കി, ഡ്രൈവിങ് ലൈസന്‍സ് എന്നിവ നല്‍കി പൊലീസിന്റെ അസ്സല്‍ റിപ്പോര്‍ട്ട് നേരിട്ടു വാങ്ങാം. വാഹനം ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധി പരിശോധിച്ച് ശേഷം നടപടികള്‍ സ്വീകരിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഴക്കെടുതിയില്‍ വാഹനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചോ? ഇന്‍ഷുറന്‍സ് ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
ചുട്ടുപൊള്ളിച്ച എല്‍ നിനോ കാലം കഴിഞ്ഞു; ഇനി ലാ നിനയുടെ വരവ്, സ്ഥിരീകരിക്കാതെ ശാസ്ത്രജ്ഞര്‍

വീടുകളും കെട്ടിടങ്ങളും ഇന്‍ഷുര്‍ ചെയ്തിട്ടുള്ളര്‍ക്കും നഷ്ടപരിഹാരം ലഭിക്കും. തീ, മോഷണം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഭിത്തികള്‍, മേല്‍ക്കൂര, അടിത്തറ,കെട്ടിടത്തില്‍ ഘടിപ്പിച്ചിട്ടുളള വീട്ടുപകരണങ്ങള്‍ എന്നിവയും ഇന്‍ഷുറന്‍സ് പരിധിയില്‍ വരും. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശമുണ്ടായാല്‍ തെളിവു സഹിതം ഇന്‍ഷുറന്‍സിനായി റിപ്പോര്‍ട്ട് നല്‍കാം. ഇതിനായി പോളിസി നമ്പര്‍, പൊലീസ് റിപ്പോര്‍ട്ട്, സംഭവം നടന്ന സമയം, തീയതി, സ്ഥലം, നാശനഷ്ടം സംബന്ധിച്ച് കൂടുതല്‍ വിവരണങ്ങള്‍, നഷ്ടങ്ങളുടെ മൂല്യം ക്ലെയിം ഫോം എന്നിവയാണ് വേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com