ചുട്ടുപൊള്ളിച്ച എല്‍ നിനോ കാലം കഴിഞ്ഞു; ഇനി ലാ നിനയുടെ വരവ്, സ്ഥിരീകരിക്കാതെ ശാസ്ത്രജ്ഞര്‍

പസിഫിക്ക് സമുദ്രത്തിന്റെ ഉപരിതലം ചൂടുപിടിപ്പിച്ചതോടെ കഴിഞ്ഞ ജൂണിലായിരുന്നു അതിശക്തമായ ചൂടോടെ എല്‍ നിനോയ്ക്ക് തുടക്കമിട്ടത്
ചുട്ടുപൊള്ളിച്ച എല്‍ നിനോ കാലം കഴിഞ്ഞു; ഇനി ലാ നിനയുടെ വരവ്, സ്ഥിരീകരിക്കാതെ ശാസ്ത്രജ്ഞര്‍
ചുട്ടുപൊള്ളിച്ച എല്‍ നിനോ കാലം കഴിഞ്ഞു; ഇനി ലാ നിനയുടെ വരവ്, സ്ഥിരീകരിക്കാതെ ശാസ്ത്രജ്ഞര്‍ പ്രതീകാത്മക ചിത്രം

കാന്‍ബെറ: ആഗോളതാപനില കുത്തനെ ഉയരുന്നതിന് കാരണമായ എല്‍ നിനോ പ്രതിഭാസം പിന്‍വാങ്ങിയതായി റിപ്പോര്‍ട്ട്. ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് മെറ്റിരിയോളജിയിലെ ശാസ്ത്രജ്ഞരാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

എന്നാല്‍ ഈ വര്‍ഷം അവസാനം തണുത്ത കാലാവസ്ഥ നല്‍കുന്ന ലാ നിന പ്രതിഭാസം ഉണ്ടാകുമോ എന്നതില്‍ ശാസ്ത്രജ്ഞര്‍ ഉറപ്പ് പറഞ്ഞില്ല.

പസിഫിക്ക് സമുദ്രത്തിന്റെ ഉപരിതലം ചൂടുപിടിപ്പിച്ചതോടെ കഴിഞ്ഞ ജൂണിലായിരുന്നു അതിശക്തമായ ചൂടോടെ എല്‍ നിനോയ്ക്ക് തുടക്കമിട്ടത്. ഡിസംബറില്‍ താപനില ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഭൂമധ്യരേഖാ പ്രദേശത്തെ പസിഫിക് സമുദ്രം തണുത്തുവെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന വിവരം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചുട്ടുപൊള്ളിച്ച എല്‍ നിനോ കാലം കഴിഞ്ഞു; ഇനി ലാ നിനയുടെ വരവ്, സ്ഥിരീകരിക്കാതെ ശാസ്ത്രജ്ഞര്‍
യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: മസ്‌കിനെ പിന്തുണച്ച് അമേരിക്ക

എല്‍ നിനോയ്ക്ക് നേര്‍വിപരീതമായി പസിഫിക്കിനെ തണുപ്പിക്കുന്ന 'ലാ നിന' ജൂണ്‍ ഓഗസ്റ്റ് കാലത്തു രൂപപ്പെടാന്‍ 60% സാധ്യതയുണ്ടെന്ന് യുഎസ് ശാസ്ത്രജ്ഞര്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കാലാവസ്ഥയെ ഇത് എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ അവ്യക്തയുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ശാസ്ത്രസംഘം പറയുന്നു.

എല്‍ നിനോ സാധാരണയായി കിഴക്കന്‍ ഓസ്ട്രേലിയയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയും അമേരിക്കയില്‍ ഈര്‍പ്പമുള്ള അവസ്ഥയും കൊണ്ടുവരുന്നു. അതേസമയം ലാ നിനയ്ക്ക് ഇതിന് നേര്‍ വിപരീത ഫലമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com