യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: മസ്‌കിനെ പിന്തുണച്ച് അമേരിക്ക

ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കാത്തതിനെ 'അസംബന്ധം' എന്നാണ് മസ്‌ക് വിശേഷിപ്പിച്ചത്
യുഎന്‍ രക്ഷാസമിതി
യുഎന്‍ രക്ഷാസമിതി എഎഫ്പി

വാഷിങ്ടണ്‍ : യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കുന്ന വിഷയത്തില്‍ ഇലോണ്‍ മസ്‌കിനെ പിന്തുണച്ച് അമേരിക്ക. യുഎന്‍ രക്ഷാസമിതി ഉള്‍പ്പെടെ യുഎന്‍ സ്ഥാപനങ്ങളിലെ പരിഷ്‌കാരങ്ങള്‍ക്ക് യുഎസ് പിന്തുണ വാ​ഗ്ദാനം ചെയ്യുന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രസിഡന്റ് ബൈഡന്‍ ഇതിനെക്കുറിച്ച് മുമ്പ് പറഞ്ഞിട്ടുണ്ട്. നമ്മള്‍ ജീവിക്കുന്ന 21-ാം നൂറ്റാണ്ടിലെ ലോകത്തെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ സുരക്ഷാ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള യുഎന്‍ സ്ഥാപനത്തിലെ പരിഷ്‌കാരങ്ങളെ അമേരിക്ക തീര്‍ച്ചയായും പിന്തുണയ്ക്കുന്നു. തീര്‍ച്ചയായും പരിഷ്‌കരണത്തിന്റെ ആവശ്യകതയുണ്ട്. വേദാന്ത് പട്ടേല്‍ പറഞ്ഞു.

യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യയ്ക്ക് സ്ഥിരമായ അംഗത്വമില്ലെന്ന ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിന്റെ പ്രസ്താവനയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു വേദാന്ത് പട്ടേലിന്റെ പ്രതികരണം. യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കാത്തതിനെ 'അസംബന്ധം' എന്നാണ് ജനുവരിയില്‍ ഇലോണ്‍ മസ്‌ക് വിശേഷിപ്പിച്ചത്.

യുഎന്‍ രക്ഷാസമിതി
'ലോകം നമ്മെ കളിയാക്കി ചിരിക്കും'; എക്സ് നിരോധിച്ച പാക് സർക്കാരിന് വിമർശനം, ഒരാഴ്ചയ്ക്കുള്ളിൽ പുനഃസ്ഥാപിക്കണമെന്ന് കോടതി

അധിക ശക്തിയുള്ളവര്‍ അത് ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് പ്രശ്‌നം. ഭൂമിയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായിട്ടും ഇന്ത്യക്ക് സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം ഇല്ലെന്നത് അസംബന്ധമാണ്. ആഫ്രിക്കയ്ക്ക് മൊത്തത്തിലെങ്കിലും ഒരു സ്ഥിരമായ സീറ്റ് ഉണ്ടായിരിക്കണമെന്നും മസ്‌ക് അഭിപ്രായപ്പെട്ടിരുന്നു. ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, അമേരിക്ക എന്നിവയാണ് യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വമുള്ള രാജ്യങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com