'ലോകം നമ്മെ കളിയാക്കി ചിരിക്കും'; എക്സ് നിരോധിച്ച പാക് സർക്കാരിന് വിമർശനം, ഒരാഴ്ചയ്ക്കുള്ളിൽ പുനഃസ്ഥാപിക്കണമെന്ന് കോടതി

ഫെബ്രുവരി മുതൽ എക്സ് ലഭിക്കുന്നതിൽ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും ഇത് സംബന്ധിച്ച് സർക്കാർ വ്യക്തത വരുത്തിയിരുന്നില്ല
കോടതിയിൽ എഴുതി നൽകിയ സത്യവാങ്മൂലത്തിലാണ് നിരോധനം സ്ഥിരീകരിച്ചത്
കോടതിയിൽ എഴുതി നൽകിയ സത്യവാങ്മൂലത്തിലാണ് നിരോധനം സ്ഥിരീകരിച്ചത്

ഇസ്‍ലാമാബാദ്: സമൂഹ മാധ്യമമായ ‘എക്സ്’ നിരോധിച്ചെന്ന് സ്ഥിരീകരിച്ച് പാകിസ്ഥാൻ. രാജ്യസുരക്ഷ സംബന്ധിച്ച ആശങ്ക കണക്കിലെടുത്താണു താൽക്കാലിക നിരോധനമെന്നു പാക് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി മുതൽ എക്സ് ലഭിക്കുന്നതിൽ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും ഇത് സംബന്ധിച്ച് സർക്കാർ വ്യക്തത വരുത്തിയിരുന്നില്ല. ബുധനാഴ്ച കോടതിയിൽ എഴുതി നൽകിയ സത്യവാങ്മൂലത്തിലാണ് നിരോധനം സ്ഥിരീകരിച്ചത്.

കോടതിയിൽ എഴുതി നൽകിയ സത്യവാങ്മൂലത്തിലാണ് നിരോധനം സ്ഥിരീകരിച്ചത്
യുഎഇയില്‍ കനത്ത മഴ; കേരളത്തില്‍ നിന്നുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി, വിഡിയോ

പാക് സർക്കാരിന്റെ നിയമങ്ങൾ പാലിക്കുന്നതിലും സമൂഹമാധ്യമ പ്ലാറ്റ്ഫോമിന്റെ ദുരുപയോഗം തടയുന്നതിലും പരാജയപ്പെട്ടതിനാൽ എക്സിനെ നിരോധിക്കാൻ നിർബന്ധിതമായി എന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. ​ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ട്വിറ്ററിന്റെ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും അവർ സഹകരിക്കാൻ തയ്യാറായില്ലെന്നും ആരോപിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എക്‌സ് നിരോധനത്തിനെതിരെ കോടതി രംഗത്തെത്തി. എക്‌സ് നിരോധിച്ചതുകൊണ്ട് എന്താണ് നേടുന്നത്. ലോകം നമ്മളെ നോക്കി കളിയാക്കി ചിരിക്കുമെന്നും കോടതി പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ എക്‌സ് പുനഃസ്ഥാപിക്കാനും കോടതി പറഞ്ഞു.

ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ദേശവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എക്‌സ് പാക്സ്ഥാനില്‍ അപ്രത്യക്ഷമാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com