വിറയ്ക്കുന്ന കാലുകള്‍, കൈ കുത്തി മുകളിലേക്ക്, 6,600 സ്‌റ്റെപ്പുകള്‍; മലമുകളിലേക്ക് വെല്ലുവിളി നിറഞ്ഞ യാത്ര- വീഡിയോ

ചൈനയില്‍ നിന്നുള്ളതാണ് ദൃശ്യം
തായ് കൊടുമുടി കയറുന്ന വിശ്വാസികള്‍
തായ് കൊടുമുടി കയറുന്ന വിശ്വാസികള്‍വീഡിയോ സ്ക്രീൻഷോട്ട്

ഓരോ സ്റ്റെപ്പും കയറുമ്പോഴും നട്ടെല്ലിലേക്ക് തണുപ്പ് അരിച്ചുകയറുന്നത് ആലോചിച്ച് നോക്കിയിട്ടുണ്ടോ? മലമുകളിലേക്ക് കയറുമ്പോള്‍ കാലുകള്‍ വിറയ്ക്കുന്നവരുടെയും വീണുപോകുന്നവരുടെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ചൈനയില്‍ നിന്നുള്ളതാണ് ദൃശ്യം. സാംസ്‌കാരികമായും ആത്മീയമായും ഏറെ പ്രാധാന്യമുള്ള തായ് കൊടുമുടി (തായ്ഷാന്‍) കയറുന്ന വിശ്വാസികള്‍ നേരിടുന്ന വെല്ലുവിളികളാണ് വീഡിയോയുടെ ഉള്ളടക്കം. 6600 സ്റ്റെപ്പുകള്‍ക്ക് മുകളിലുള്ള തായ്ഷാന്‍ ക്ഷേത്രം ലക്ഷ്യമിട്ടാണ് വിശ്വാസികള്‍ കൊടുമുടി കയറുന്നത്. സ്‌റ്റെപ്പുകള്‍ കയറുന്നതിനിടെ വിശ്വാസികളുടെ കാലുകള്‍ വിറയ്ക്കുന്നതും ചിലര്‍ വീണു പോകുന്നതുമായ ദൃശ്യങ്ങളാണ് വൈറലായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നടക്കാനുള്ള ബുദ്ധിമുട്ട് കാരണം ചിലര്‍ വടി കുത്തിപ്പിടിച്ചാണ് നടക്കുന്നത്. മറ്റു ചിലര്‍ സ്റ്റെപ്പ് കയറാനുള്ള ബുദ്ധിമുട്ട് കാരണം കൈ കുത്തിയാണ് മുകളിലേക്ക് കയറുന്നത്. സ്റ്റെപ്പ് കയറുന്നതിനിടെ വീണുപോയ ചിലരെ ആരോഗ്യപ്രവര്‍ത്തകര്‍ എത്തി സ്‌ട്രെച്ചറില്‍ കൊണ്ടുപോയി. നൂറ്റാണ്ടുകളായി തായ്ഷാന്‍ ചൈനീസ് ജനതയുടെ പ്രധാന ആരാധനാകേന്ദ്രമാണ്.

തായ് കൊടുമുടി കയറുന്ന വിശ്വാസികള്‍
സിനിമയെ വെല്ലും കവര്‍ച്ച; എയര്‍ കാര്‍ഗോയിലെത്തിയ 400കിലോ സ്വര്‍ണം തട്ടിയെടുത്തു; ഒരുവര്‍ഷം നീണ്ട അന്വേഷണം; ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പടെ ആറ് പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com