സബ്രീന്‍ അല്‍ റൂഹ്
സബ്രീന്‍ അല്‍ റൂഹ്

കുഞ്ഞ് സബ്രീന്‍ മടങ്ങി, അമ്മയുടെ അടുത്തേയ്ക്ക്; ജീവിതത്തോട് പോരാടിയത് നാലുനാള്‍

ആശുപത്രിയിലെത്തിച്ച സബ്രീന്റെ കുഞ്ഞിനെ രക്ഷിക്കാന്‍ കഴിഞ്ഞത് വാര്‍ത്തായായിരുന്നു.

ഗസാ സിറ്റി: റാഫയില്‍ ബോംബാക്രമണത്തില്‍ പരിക്കേറ്റ പലസ്തീന്‍ യുവതി മരണത്തിന് മുമ്പ് ജന്മം നല്‍കിയ പെണ്‍കുഞ്ഞ് സബ്രീന്‍ അല്‍ റൂഹ് വിടപറഞ്ഞു. മരണം സംഭവിച്ചുകൊണ്ടിരുന്ന അമ്മയുടെ ഉദരത്തില്‍ നിന്ന് തെക്കന്‍ ഗാസയിലെ ഡോക്ടര്‍മാര്‍ ഞായറാഴ്ച ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് സബ്രീലിന് വെറും നാലുനാള്‍ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ.

സബ്രീന്‍ അല്‍ റൂഹ്
മസ്‌ക്കറ്റില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാള്‍ മരിച്ചു, ഏഴ് പേരുടെ നില ഗുരുതരം

കഴിഞ്ഞ ശനിയാഴ്ച രാത്രി റാഫയിലെ വീട്ടില്‍ ഇസ്രയേല്‍ ബോംബിട്ടതിനെത്തുടര്‍ന്നാണ് ഗര്‍ഭിണിയായ സബ്രീന് ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ച സബ്രീന്റെ കുഞ്ഞിനെ രക്ഷിക്കാന്‍ കഴിഞ്ഞത് വാര്‍ത്തായായിരുന്നു. സബ്രീന്റെ മൂന്ന് വയസുള്ള മകള്‍ മലാകും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അമ്മ സബ്രീന്‍ അല്‍ സകാനിയുടെ കുഴിമാടത്തിനടുത്താണ് കുഞ്ഞ് സബ്രീനെയും അടക്കം ചെയ്തത്. ജനന സമയത്ത് സബ്രീന് തൂക്കം വളരെ കുറവായിരുന്നു. മാസം തികയാതെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ശ്വാസകോശ സംബന്ധമായ പ്രശ്‌നത്തെത്തുടര്‍ന്നാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com