പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

എംവി ആന്‍ഡ്രോമിഡ സ്റ്റാര്‍ എന്ന കപ്പലിന് നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്
പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന
പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേനഎക്‌സ്

ജറുസലേം: ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി. എംവി ആന്‍ഡ്രോമിഡ സ്റ്റാര്‍ എന്ന കപ്പലിന് നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ സെയ്‌ഷെല്‍സ് ആസ്ഥാനമായുള്ള കമ്പനി നടത്തുന്ന കപ്പലിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു.

ചെങ്കടലില്‍ വച്ചായിരുന്നു ഹൂതി ആക്രമണം. നാവികസേനയുടെ ഐഎന്‍എസ് കൊച്ചിയും രക്ഷാദൗത്യത്തില്‍ പങ്കാളികളായി. കപ്പലില്‍ ഉണ്ടായിരുന്ന 22 ഇന്ത്യന്‍ ജീവനക്കാരെയടക്കം 30 പെരെയും രക്ഷപ്പെടുത്തി. റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ട എണ്ണക്കപ്പലിനുനേരെയാണ് ആക്രമണമുണ്ടായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന
വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

കപ്പലില്‍ 22 ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ ആകെ 30 ജീവനക്കാരുണ്ടായിരുന്നതായും എല്ലാവരും സുരക്ഷിതരാണെന്നും കപ്പല്‍ അടുത്ത തുറമുഖം ലക്ഷ്യമാക്കി സഞ്ചരിക്കുകയാണെന്നും നാവികസേന പ്രസ്താവനയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com