മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം

ഈ പ്രദേശങ്ങളില്‍ രാവിലെ 12.30 മുതല്‍ രാത്രി 8 മണി വരെ മേഘാവൃതമായ അന്തരീക്ഷമാണെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചിട്ടുണ്ട്.
യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം
യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശംഎക്‌സ്

അബുദാബി: യുഎഇയില്‍ മഴ സാധ്യത കണക്കിലെടുത്ത് ചില ഭാഗങ്ങളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. റാസല്‍ഖൈമയുടെയും ഫുജൈറയുടെയും കിഴക്ക്, വടക്ക് പ്രദേശങ്ങളിലുള്ളവര്‍ ഇന്ന് ഉച്ച മുതല്‍ വൈകുന്നേരം വരെ വീടിന് പുറത്തിറങ്ങുമ്പോള്‍ അധിക ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം.

ഈ പ്രദേശങ്ങളില്‍ രാവിലെ 12.30 മുതല്‍ രാത്രി 8 മണി വരെ മേഘാവൃതമായ അന്തരീക്ഷമാണെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചിട്ടുണ്ട്. കിഴക്കന്‍ തീരത്ത് ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം
ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി;നിരവധി പേരെ വാളുകൊണ്ട് വെട്ടി; അക്രമി അറസ്റ്റില്‍

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചിരുന്നു. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്തത്. അജ്മാന്‍, ഷാര്‍ജ എമിറേറ്റുകളിലെ വിവിധയിടങ്ങളിലും മഴ ലഭിച്ചു. റാസല്‍ഖൈമയുടെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച ആലിപ്പഴ വര്‍ഷവുമുണ്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com