രാഷ്ട്രീയ പ്രതിസന്ധി: പാര്‍ലമെന്റില്‍ ഒഴിഞ്ഞ കസേരകള്‍ക്ക് മുന്നില്‍ പ്രസംഗിച്ച് മുഹമ്മദ് മുയിസു

പാര്‍ലമെന്റ് യോഗത്തിലെ തന്റെ ആദ്യ പ്രസിഡന്റ് പ്രസംഗത്തിലാണ് മുയിസു ഇക്കാര്യം പറഞ്ഞത്
മുഹമ്മദ് മുയിസു
മുഹമ്മദ് മുയിസുഎഎന്‍ഐ

മാലി: രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന മാലിദ്വീപില്‍ പാര്‍ലമെന്റിലെ ഒഴിഞ്ഞ കസേരകള്‍ക്ക് മുന്നില്‍ നിന്ന് പ്രസംഗിച്ച് പ്രസിഡന്റ് മുഹമ്മദ് മുയിസു. 87 സീറ്റുകളുള്ള പാര്‍ലമെന്റില്‍ 27 എംപിമാര്‍ മാത്രമാണ് എത്തിയത്. മുയിസുവിന്റെ ഇന്ത്യ വിരുദ്ധ നിലപാടില്‍ പ്രിതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ കടുത്ത അമര്‍ഷം അറിയിച്ചിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികളായ ഡെമോക്രാറ്റില്‍ നിന്ന് 13 എംപിമാരും മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എംഡിപി) 43 എംപിമാരും ഉള്‍പ്പെടെ ആകെ 56 എംപിമാര്‍ സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധമായ നീക്കത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് ബഹിഷ്‌കരിക്കുകയായിരുന്നു.

മുഹമ്മദ് മുയിസു
സൗദിയില്‍ കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം; 23,000 തൊഴിലവസരങ്ങള്‍ തുറക്കും

രണ്ട് പ്രതിപക്ഷ പാര്‍ട്ടികളും മുയിസുവിന്റെ ഇന്ത്യ വിരുദ്ധ നിലപാടുകളെയും ചൈനീസ് സന്ദര്‍ശനത്തെയും ശക്തമായി എതിര്‍ത്തിരുന്നു. ഇന്ത്യന്‍ സൈനികരുടെ ആദ്യ സംഘത്തെ മാര്‍ച്ച് 10ന് മുമ്പ് മാലിദ്വീപില്‍ നിന്ന് തിരിച്ചയക്കുമെന്നും രണ്ട് വ്യോമയാന പ്ലാറ്റ്ഫോമുകള്‍ കൈകാര്യം ചെയ്യുന്ന ശേഷിക്കുന്ന ഇന്ത്യന്‍ സൈനികരെ മെയ് 10 നകം പിന്‍വലിക്കുമെന്നും പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത മുയിസു പറഞ്ഞു.

രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്‌തേക്കാവുന്ന ഒരു കരാറുകളും തന്റെ ഭരണകൂടം അനുവദിക്കില്ലെന്ന് മുയിസു പറഞ്ഞു. തിങ്കളാഴ്ച പാര്‍ലമെന്റ് യോഗത്തിലെ തന്റെ ആദ്യ പ്രസിഡന്റ് പ്രസംഗത്തിലാണ് മുയിസു ഇക്കാര്യം പറഞ്ഞത്.

മുഹമ്മദ് മുയിസു
ചിലിയില്‍ കാട്ടുതീ, 46 മരണം; ഇരുന്നൂറിലേറെ പേരെ കാണാതായി

കഴിഞ്ഞ വര്‍ഷം നവംബര്‍ 17 ന് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ഉടന്‍, മാര്‍ച്ച് 15-നകം 88 സൈനികരെ തന്റെ രാജ്യത്ത് നിന്ന് പിന്‍വലിക്കണമെന്ന് മുഹമ്മദ് മുയിസു ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇത് മാലിദ്വീപ് ജനതയുടെ ആവശ്യമാണെന്നും അവര്‍ തനിക്ക് ഇതിന് അധികാരം നല്‍കിയിട്ടുണ്ടെന്നും മുയിസു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com