പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കുവൈറ്റില്‍ കുടുംബ, വാണിജ്യ, ടൂറിസ്റ്റ് വിസകള്‍ പുനരാരംഭിക്കും; നിബന്ധനകള്‍ ഇങ്ങനെ

മെറ്റ പ്ലാറ്റ്ഫോം വഴി മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്ത് സന്ദര്‍ശന വിസക്ക് അപേക്ഷിക്കാം

കുവൈറ്റ്: കുടുംബ,വാണിജ്യ,ടൂറിസ്റ്റ് വിസകള്‍ പുനരാരംഭിക്കാന്‍ കുവൈറ്റ് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. പുതിയ വ്യവസ്ഥകളോടെ പ്രവേശന വിസകള്‍ അനുവദിക്കുമെന്നാണ് അറിയിപ്പ്. ഈ മാസം ഏഴുമുതല്‍ വിവിധ റസിഡന്‍സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റുകള്‍ ഇതിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും.മെറ്റ പ്ലാറ്റ്ഫോം വഴി മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്ത് സന്ദര്‍ശന വിസക്ക് അപേക്ഷിക്കാം.

കുടുംബ വിസ

ദീര്‍ഘകാലമായി നിര്‍ത്തിവെച്ച കുടുംബ സന്ദര്‍ശന വിസയും ടൂറിസ്റ്റ് വിസയും പുനരാരംഭിക്കുന്നത് പ്രവാസികള്‍ക്ക് ഗുണമാകും. കുടുംബ സന്ദര്‍ശന വിസയില്‍ അപേക്ഷകരുടെ പിതാവ്, മാതാവ്,ഭാര്യ,മക്കള്‍ എന്നിവരെ പരിഗണിക്കും.അപേക്ഷകന് പ്രതിമാസ ശമ്പളം 400 ദീനാറില്‍ കുറയരുതെന്നും നിബന്ധനയുണ്ട്. മറ്റു ബന്ധുക്കളെ എത്തിക്കുന്ന അപേക്ഷകര്‍ക്ക് 800 ദീനാറില്‍ കുറയാത്ത ശമ്പളം ഉണ്ടായിരിക്കണം. 53 രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ അനുവദിക്കും.

സന്ദര്‍ശസ വിസ

ദേശീയ എയര്‍ലൈനുകളുമായി (ദേശീയ കാരിയര്‍) അഫിലിയേറ്റ് ചെയ്തിട്ടുള്ള എയര്‍ലൈനുകളിലൊന്നില്‍ സന്ദര്‍ശകരുടെ റൗണ്ട് ട്രിപ്പ് യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യണം. സന്ദര്‍ശന വിസയിലെത്തുന്നവര്‍ രാജ്യത്ത് സ്ഥിരതാമസമാക്കി മാറ്റണമെന്ന് ആവശ്യപ്പെടില്ലെന്ന് സത്യപ്രസ്താവന, സന്ദര്‍ശന കാലയളവിനുള്ളില്‍ രാജ്യംവിടുമെന്ന സത്യപ്രസ്താവന. എന്നിവയടക്കം നിര്‍ബന്ധമാണ്.

പ്രതീകാത്മക ചിത്രം
വിപിഎന്‍ നിയമം ലംഘിക്കുന്നവര്‍ക്ക് യുഎഇയില്‍ കര്‍ശന ശിക്ഷ

ടൂറിസ്റ്റ് വിസ

53 രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് രാജ്യത്തെ പ്രവേശന കവാടങ്ങളില്‍ എത്തിയാല്‍ (വിമാനത്താവളം, തുറമുഖം, കര അതിര്‍ത്തി ചെക്പോസ്റ്റ്) നേരിട്ട് ടൂറിസ്റ്റ് വിസ ലഭിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഇലക്ട്രോണിക് ആയും ടൂറിസ്റ്റ് വിസ ലഭ്യമാണ്.

വാണിജ്യ വിസ

കുവൈറ്റ് കമ്പനിയോ സ്ഥാപനമോ നല്‍കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വാണിജ്യ വിസ നല്‍കുന്നത്. കമ്പനിയുടെ പ്രവര്‍ത്തനത്തിനും ജോലിയുടെ സ്വഭാവത്തിനും അനുസൃതമായ സര്‍വകലാശാല ബിരുദമോ സാങ്കേതിക യോഗ്യതകളോ ഉള്ള വ്യക്തികള്‍ക്കാണ് ഈ വിസ അനുവദിക്കുക.

പ്രതീകാത്മക ചിത്രം
ചാള്‍സ് രാജാവിന് കാന്‍സര്‍, ഔദ്യോഗിക പരിപാടികള്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com