വിപിഎന്‍ നിയമം ലംഘിക്കുന്നവര്‍ക്ക് യുഎഇയില്‍ കര്‍ശന ശിക്ഷ

വിപിഎന്‍ നിയമം ലംഘിക്കുന്നവര്‍ക്ക് യുഎഇയില്‍ കര്‍ശന ശിക്ഷ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അബുദാബി: യുഎഇയില്‍ വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക്) നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷയെന്ന് സര്‍ക്കാരിന്റെ സൈബര്‍ സുരക്ഷ വിദഗ്ധന്‍ മുഹമ്മദ് അല്‍ കുവൈത്തി. വിപിഎന്‍ ഉപയോഗിക്കുന്നതിന് യുഎഇയില്‍ അനുമതിയുണ്ടെങ്കിലും ദുരുപയോഗം തടയുന്നതിനെതിരെ നടപടിയെടുക്കുന്നത് പ്രധാനമാണെന്നും അധികൃതര്‍ പറഞ്ഞു.

നാല് വര്‍ഷത്തിനിടെ 2023ലാണ് ഏറ്റവും കൂടുതല്‍ പേര്‍ (61 ലക്ഷം) വിപിഎന്‍ ഡൗണ്‍ലോഡ് ചെയ്തത്. 2022നെക്കാള്‍ 18.3 ലക്ഷം കൂടുതലാണിത്. കോവിഡ് മഹാമാരിക്കിടെ 2020ല്‍ 60.9 ലക്ഷം പേര്‍ വിപിഎന്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നു.

പ്രതീകാത്മക ചിത്രം
ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റി, സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനെ പിഴയീടാക്കി വിട്ടയച്ചു, വിവാദം

വിപിഎന്‍ നിയമം ലംഘിക്കുന്നവര്‍ക്ക് തടവിനു പുറമേ 5 ലക്ഷം മുതല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴയും ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു.

ഐപി അഡ്രസ് ഒളിപ്പിച്ച് സര്‍ക്കാര്‍ നിരോധിച്ച സൈറ്റുകളില്‍ പ്രവേശിച്ച് കുറ്റകൃത്യം നടത്തുക, വിഡിയോ കോള്‍ ചെയ്യുക, ഗെയിം കളിക്കുക, സൈബര്‍ തട്ടിപ്പ് നടത്തുക എന്നിവയെല്ലാം നിയമലംഘനമായി കണക്കാക്കുമെന്നും മുഹമ്മദ് അല്‍ കുവൈത്തി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com