നവാസ് ഷെരീഫും ഇമ്രാന്‍ ഖാനും നേര്‍ക്കുനേര്‍, പാകിസ്ഥാന്‍ ആര് ഭരിക്കും?, ജനവിധി ഇന്ന്

അക്രമസംഭവങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നടക്കുന്ന വോട്ടെടുപ്പില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്
ഇമ്രാന്‍ ഖാന്‍, നവാസ് ഷെരീഫ്
ഇമ്രാന്‍ ഖാന്‍, നവാസ് ഷെരീഫ് ഫയൽ/ പിടിഐ

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന ജനവിധി ഇന്ന്. അക്രമസംഭവങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നടക്കുന്ന വോട്ടെടുപ്പില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, ഇന്നലെ പാകിസ്ഥാനെ വിറപ്പിച്ച് ഇരട്ട സ്‌ഫോടനമാണ് നടന്നത്. ബലൂചിസ്ഥാനിലെ ഇരട്ട സ്ഫോടനത്തില്‍ 25 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

336 പാര്‍ലമെന്റ് സീറ്റിലേക്കും പ്രവിശ്യാ അസംബ്ലികളിലെ 749 സീറ്റിലേക്കുമാണ് വോട്ടെടുപ്പ്. 22നാണ് ഫലപ്രഖ്യാപനം. 336 പാര്‍ലമെന്റ് സീറ്റില്‍ 266 അംഗങ്ങളെ ജനങ്ങള്‍ നേരിട്ടാണ് തെരഞ്ഞെടുക്കുന്നത്. ശേഷിക്കുന്ന 70 സീറ്റുകള്‍ സംവരണ സീറ്റുകളാണ്. ഇതില്‍ 60 സീറ്റുകള്‍ സ്ത്രീകള്‍ക്കും പത്ത് സീറ്റുകള്‍ മുസ്ലീം ഇതര വിഭാഗങ്ങള്‍ക്കുമാണ് മാറ്റിവെച്ചിരിക്കുന്നത്.

പ്രധാനമായും നവാസ് ഷെറീഫിന്റെ പാകിസ്ഥാന്‍ മുസ്ലിം ലീഗും (നവാസ്) ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടിയും തമ്മിലാണ് മത്സരം. നവാസ് ഷെറീഫിന്റെ പാര്‍ട്ടിക്കാണ് തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം കല്‍പ്പിക്കുന്നത്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ടിയും രംഗത്തുണ്ട്. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ ശക്തമായ പ്രചാരണമാണ് നടത്തുന്നത്.

ഇമ്രാന്‍ ഖാന്‍, നവാസ് ഷെരീഫ്
അനധികൃത റിക്രൂട്‌മെന്റ്: യുഎഇയില്‍ 55 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com