യുഎഇയില്‍ കുഞ്ഞ് ജനിച്ചാല്‍ താമസാനുമതി 120 ദിവസത്തിനുള്ളില്‍ നേടണം, എന്തൊക്കെയാണ് ചെയ്യേണ്ടത്

പിഴയ ശിക്ഷ ഒഴിവാക്കാന്‍ ആദ്യം കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദുബായ്: യുഎഇയിലെ പ്രവാസകാലത്ത് കുഞ്ഞു ജനിച്ചാല്‍ താമസാനുമതി 120 ദിവസത്തിനുള്ളില്‍ നേടിയില്ലെങ്കില്‍ കാത്തിരിക്കുന്നത് പിഴയുള്‍പ്പെടെയുള്ള നിയമനടപടികള്‍. കുട്ടി ജനിച്ച് 120 ദിവസത്തിനുള്ളില്‍ റസിഡന്‍സ് വിസ നേടിയില്ലെങ്കില്‍, ആ കാലയളവിന് ശേഷമുള്ള ഓരോ ദിവസത്തിനും 100 ദിര്‍ഹം വീതം ഫീസ് ഈടാക്കുകയും നിയമനടപടികള്‍ നേരിടണം.

പിഴയ ശിക്ഷ ഒഴിവാക്കാന്‍ ആദ്യം കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കണം. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ യുഎഇയിലെ ഇന്ത്യന്‍ എംബസിയെ സമീപിക്കാവുന്നതാണ്. അടുത്ത പടി കുട്ടിക്ക് യുഎഇയിലേക്ക് വിസ ലഭിക്കുന്നതിന് മാതൃരാജ്യത്തെ യുഎഇ എംബസിയില്‍ വിസയ്ക്ക് അപേക്ഷിക്കണം.

പ്രതീകാത്മക ചിത്രം
ബ്രിട്ടനും മാന്ദ്യത്തിലേക്ക്; ലോക സമ്പദ് രംഗത്ത് ആശങ്ക

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യുഎഇയില്‍ കുട്ടിയെയോ കുടുംബത്തെയോ സ്‌പോണ്‍സര്‍ ചെയ്യുന്നതിന്, നിങ്ങളുടെ താമസ വിസ സാധുവാണെന്ന് ഉറപ്പാക്കണം. കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള കുറഞ്ഞ ശമ്പള പരിധിയും ആവശ്യമായ രേഖകളുടെ സമര്‍പ്പണവും ഉള്‍പ്പെടെയുള്ളവ ഹാജരാക്കണം. യുഎഇ റസിഡന്‍സ് വിസയും എമിറേറ്റ്‌സ് ഐഡിയും നല്‍കുന്നതിന് സാധാരണയായി ഏകദേശം ഒരാഴ്ച സമയമാണ് എടുക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com