പാകിസ്ഥാനില്‍ അനിശ്ചിതത്വത്തിന് വിരാമം, പിഎംഎന്‍എല്‍-പിപിപി ധാരണ; ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനാർത്ഥി

പാകിസ്ഥാന്‍ പ്രസിഡന്റ് സ്ഥാനം ആസിഫ് അലി സര്‍ദാരിക്ക് ലഭിക്കും
ഷഹബാസ് ഷെരീഫ്
ഷഹബാസ് ഷെരീഫ് ഫയല്‍ ചിത്രം

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാകിസ്ഥാന്‍ മുസ്ലിം ലീഗ് നവാസും, പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും തമ്മില്‍ ധാരണയിലെത്തി. ചൊവ്വാഴ്ച രാത്രി നടന്ന ചര്‍ച്ചയിലാണ് ഇരുപാര്‍ട്ടികളും തമ്മില്‍ അന്തിമ ധാരണയിലെത്തിയത്. പിഎംഎന്‍ എല്ലിലെ ഷഹബാസ് ഷെരീഫ് ആണ് സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജ്യത്തിന്റെ താല്‍പ്പര്യ മുന്‍നിര്‍ത്തിയാണ് ഇരുപാര്‍ട്ടികളും സഖ്യത്തിന് ധാരണയിലെത്തിയതെന്ന് നേതാക്കള്‍ വ്യക്തമാക്കി. ധാരണ പ്രകാരം പാകിസ്ഥാന്‍ പ്രസിഡന്റ് സ്ഥാനം പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ആസിഫ് അലി സര്‍ദാരിക്ക് ലഭിക്കും. ഇരുപാര്‍ട്ടികളും ഒരുമിക്കുന്നതോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പിപിപി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ പറഞ്ഞു.

ഷഹബാസ് ഷെരീഫ്
വേഗത്തില്‍ വളരുന്ന തമോഗര്‍ത്തം, പ്രപഞ്ചത്തിലെ ഏറ്റവും തിളക്കമുള്ള വസ്തു; കണ്ടെത്തലുമായി ഗവേഷകര്‍

പാകിസ്ഥാനില്‍ ഫെബ്രുവരി എട്ടിന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹരീക് പാര്‍ട്ടി (പിടിഐ)യെ പിന്തുണയ്ക്കുന്നവര്‍ക്കാണ് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത്. പിടിഐക്ക് 92 സീറ്റു ലഭിച്ചപ്പോള്‍, പിഎംഎന്‍എല്ലിന് 79 ഉം പിപിപിയ്ക്ക് 54 സീറ്റും ലഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com