മോദിക്കെതിരെയുള്ള പരാമര്‍ശം;  മൂന്ന് മന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്തു, സര്‍ക്കാര്‍ നയമല്ലെന്ന് മാലിദ്വീപ് ഭരണകൂടം

മോശം പരാമര്‍ശം നടത്തിയ മറിയം ഷിയുന ഉള്‍പ്പടെയുള്ള മന്ത്രിമാരെയാണ് സസ്‌പെന്‍ഡ് ചെയ്യുകയും വിഷയത്തില്‍ വിശദീകരണവുമായി പ്രസ്താവ പുറത്തിറക്കുകയും ചെയ്തു.  
നരേന്ദ്ര മോദി/ ഫോട്ടോ: ഫെയ്‌സ് ബുക്ക്
നരേന്ദ്ര മോദി/ ഫോട്ടോ: ഫെയ്‌സ് ബുക്ക്

മാലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെയുള്ള മാലിദ്വീപ് മന്ത്രിയുടെ പരാമര്‍ശം വിവാദമായതിനു പിന്നാലെ മൂന്ന് മന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്തു. മോശം പരാമര്‍ശം നടത്തിയ മറിയം ഷിയുന ഉള്‍പ്പടെയുള്ള മന്ത്രിമാരെയാണ് സസ്‌പെന്‍ഡ് ചെയ്യുകയും വിഷയത്തില്‍ വിശദീകരണവുമായി പ്രസ്താവ പുറത്തിറക്കുകയും ചെയ്തു.  
മറിയം ഷിയുനയുടെ പ്രസ്താവന വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും അത് സര്‍ക്കാര്‍ നയമല്ലെന്നും മാലിദ്വീപ് ഭരണകൂടം വ്യക്തമാക്കി. 

സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രസ്താവനയില്‍ മാലിദ്വീപ് വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി മോദിക്കെതിരെ നടത്തിയ പരാമര്‍ശം വലിയ വിവാദമായതോടെ യുവജന ശാക്തീകരണ മന്ത്രിയായ മറിയം ഷിയൂന എക്‌സില്‍ നിന്നും ഇത് നീക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനുപിന്നാലെ മാലദ്വീപിലെ മറ്റൊരു മന്ത്രിയായ അബ്ദുല്ല മഹ്‌സൂം മാജിദ്, ഇന്ത്യ മാലദ്വീപിനെ ലക്ഷ്യം വെക്കുന്നുവെന്നും ബീച്ച് ടൂറിസത്തില്‍ ഇന്ത്യ വെല്ലുവിളി നേരിടുന്നുണ്ടെന്നും എക്‌സ് പ്ലാറ്റ് ഫോമില്‍ പറഞ്ഞിരുന്നു. രാജ്യത്തെ 36 ദ്വീപുകള്‍ ഉള്‍പ്പെടുന്ന ഏറ്റവും ചെറിയ കേന്ദ്ര ഭരണപ്രദേശം പ്രധാനമന്ത്രി മന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുന്നത് ദ്വീപിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് മാലദ്വീപ് മന്ത്രി അബ്ദുല്ല മഹ്‌സൂം മാജിദ് എക്‌സില്‍ കുറിച്ചു. ഈ പോസ്റ്റും പിന്നീട് വലിയ വിവാദമായി.

ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ സ്‌നോര്‍ക്കലിങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. മാലിദ്വീപിന് ബദലായി മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള സോഷ്യല്‍മീഡിയ ചര്‍ച്ചകളും വ്യാപകമായിരുന്നു. ഇതിന് പിന്നാലെയാണ് മാലിദ്വീപ് മന്ത്രിയുടെ വിവാദ പോസ്റ്റ്. ഇതിന് ശേഷം സോഷ്യല്‍മീഡിയയില്‍ 'ബോയ്‌ക്കോട്ട് മാല്‍ഡീവ്‌സ്' എന്ന പേരില്‍ ഹാഷ് ടാഗുകളും വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com