'വടക്കന്‍ ​ഗാസയില്‍ ഹമാസിനെ തുടച്ചു നീക്കി'; മധ്യ, തെക്കന്‍ മേഖലകളിലേക്കും ആക്രമണം ശക്തിപ്പെടുത്തുമെന്ന് ഇസ്രയേല്‍

ആക്രമണം ലബനിലേക്ക് വ്യാപിപ്പിക്കുമെന്ന സൂചനയാണ് സൈന്യം നല്‍കുന്നത്.
ഡാനിയേല്‍ ഹഗാരി/ ഫോട്ടോ: എഎഫ്പി
ഡാനിയേല്‍ ഹഗാരി/ ഫോട്ടോ: എഎഫ്പി

ജെറുസലേം: വടക്കന്‍ ​ഗാസയിലെ ഹമാസിനെ പൂര്‍ണമായും തുടച്ചു നീക്കിയതായി ഇസ്രായേല്‍ സൈന്യം. പലസ്തീനെതിരെയുള്ള യുദ്ധം നാലാം മാസത്തിലേക്ക് കടക്കുന്ന വേളയിലാണ് ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കിയെന്ന് ഇസ്രയേല്‍ വെളിപ്പെടുത്തുന്നത്. മധ്യ,തെക്കന്‍ ​ഗാസയിലെ ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് അടുത്ത ലക്ഷ്യമെന്നും സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു. ആക്രമണം ലബനനിലേക്ക് വ്യാപിപ്പിക്കുമെന്ന സൂചനയാണ് സൈന്യം നല്‍കുന്നത്.

ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള ഗ്രൂപ്പ് ലെബനനെ അനാവശ്യമായ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് സൈനിക വക്താവ് ഡാനിയല്‍ ഹഗാരി മുന്നറിയിപ്പ് നല്‍കിയതാണ് ആശങ്ക വര്‍ധിക്കാന്‍ കാരണം. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിനിടെ ആറ് പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഗാസയിലെ പ്രധാന തെക്കന്‍ നഗരമായ ഖാന്‍ യൂനിസിലും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. 

വടക്കന്‍ ഗാസ മുനമ്പിലെ ഹമാസ് സൈനിക ചട്ടക്കൂട് പൊളിച്ചുമാറ്റല്‍ പൂര്‍ത്തിയാക്കിയതായും തങ്ങളുടെ സൈന്യം ഇപ്പോള്‍ പ്രദേശത്തിന്റെ മധ്യ, തെക്കന്‍ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഇസ്രായേല്‍ സൈന്യം ശനിയാഴ്ച വൈകി പറഞ്ഞു. ശനിയാഴ്ച ഇസ്രയേല്‍ സൈനിക താവളത്തിന് നേരെ ആക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. 

ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് ശേഷം ഹമാസിനെ പൂര്‍ണമായും തുടച്ചു നീക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. ഒക്‌ടോബര്‍ 7ന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ  ആക്രമണമാണ് ഗസയിലെ യുദ്ധത്തിന് കാരണമായത്. ഹമാസ് 250 ഓളം പേരെ ബന്ദികളാക്കി. അവരില്‍ 132 പേര്‍ തടവിലാണെന്ന് ഇസ്രായേല്‍ പറയുന്നു. 24 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.

ഇതിന് മറുപടിയായി, ഇസ്രായേല്‍ നിരന്തരമായ ബോംബാക്രമണവും കര ആക്രമണവും നടത്തിക്കൊണ്ടിരിക്കുകയാണ്, കുറഞ്ഞത് 22,722 പേര്‍ കൊല്ലപ്പെട്ടു. അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com