മാളില്‍ 10 അടി പൊക്കമുള്ള അന്യഗ്രഹജീവി?; വീഡിയോ വൈറല്‍

 അമേരിക്കയിലെ മിയാമിയില്‍ അന്യഗ്രഹജീവിയെ കണ്ടതായി സോഷ്യല്‍മീഡിയയില്‍ പ്രചരണം
സോഷ്യൽമീ‍ഡിയയിൽ അന്യ​ഗ്രഹജീവി എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യം
സോഷ്യൽമീ‍ഡിയയിൽ അന്യ​ഗ്രഹജീവി എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യം

ന്യൂയോര്‍ക്ക്:  അമേരിക്കയിലെ മിയാമിയില്‍ അന്യഗ്രഹജീവിയെ കണ്ടതായി സോഷ്യല്‍മീഡിയയില്‍ പ്രചരണം. ഷോപ്പിങ് മാളിന് സമീപം പത്തടി പൊക്കമുള്ള 'അന്യഗ്രഹ ജീവി'നടന്നുനീങ്ങുന്ന തരത്തിലുള്ള വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍ ഇത് അന്യഗ്രഹ ജീവിയല്ലെന്നും പൊലീസുകാര്‍ കൂട്ടത്തോടെ നടന്നുപോകുന്നത് അന്യഗ്രഹജീവിയായി തോന്നിയതാണെന്നുമാണ് മിയാമി പൊലീസിന്റെ വിശദീകരണം. 

പുതുവത്സരദിനത്തോടനുബന്ധിച്ചുള്ള വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. അവ്യക്തമായ വീഡിയോയാണിത്. ഇതിന്റെ യഥാര്‍ഥ വീഡിയോയും പിന്നീട് പുറത്തുവന്നു. ഇതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ നടന്നുപോകുന്ന തരത്തിലാണ് കാണിച്ചിരിക്കുന്നത്. 

പുതുവത്സരദിനത്തോടനുബന്ധിച്ച് മാളില്‍ കൗമാരക്കാര്‍ തമ്മില്‍ അടിപിടി നടന്നിരുന്നു. ഇതില്‍ തോക്കുധാരിയായ ഒരു കൗമാരക്കാരന്‍ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സുരക്ഷയുടെ ഭാഗമായി മാളിന് ചുറ്റും പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് വ്യാജ വീഡിയോ പ്രചരിച്ചത്. കൗമാരക്കാരെ നേരിടാന്‍ സ്ഥലത്ത് പൊലീസുകാര്‍ ആരുമില്ലെന്നും പത്തടി പൊക്കമുള്ള അന്യഗ്രഹജീവി സ്ഥലത്ത് എത്തിയതായുമാണ് പ്രചരണം. പ്രചരിച്ച വീഡിയോയില്‍ ദൃശ്യങ്ങള്‍ അവ്യക്തമാണ്. ഒറ്റനോട്ടത്തില്‍ അന്യഗ്രഹ ജീവിയാണെന്ന് തോന്നാം. ഇതുമായി ബന്ധപ്പെട്ട് അമ്പരപ്പ് പ്രകടിപ്പിച്ച് കൊണ്ട് നിരവധി കമന്റുകളാണ് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത്.

ഒടുവില്‍ യഥാര്‍ഥ വീഡിയോ പുറത്തുവരികയും ഇത് അന്യഗ്രഹ ജീവിയല്ല എന്ന വിശദീകരണവുമായി പൊലീസ് രംഗത്തെത്തുകയുമായിരുന്നു. മാളില്‍ കൗമാരക്കാര്‍ തമ്മിലുള്ള അടിപിടി കണ്ട് ആളുകള്‍ ഓടുന്നതും മറ്റും ചേര്‍ത്താണ് വ്യാജ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. അന്യഗ്രഹജീവിയെ കണ്ടാണ് ആളുകള്‍ ഓടുന്നത് എന്ന തരത്തിലായിരുന്നു പ്രചരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com