യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ കനത്ത ആക്രമണവുമായി യുഎസ്, ബ്രിട്ടന്‍; പിന്തുണച്ച് ഇന്ത്യ

വ്യോമാക്രമണത്തിനു പുറമെ കപ്പലുകള്‍, അന്തര്‍വാഹിനി എന്നിവ ഉപയോഗിച്ചും ആക്രമണം കടുപ്പിച്ചു
ആക്രമണത്തിന്റെ ദൃശ്യം/ ട്വിറ്റർ
ആക്രമണത്തിന്റെ ദൃശ്യം/ ട്വിറ്റർ

സനാ: യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം. അമേരിക്കയും ബ്രിട്ടനുമാണ് ആക്രമണം നടത്തിയത്. ചെങ്കടലില്‍ ചരക്കു കപ്പലുകള്‍ക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് തിരിച്ചടി. 

തലസ്ഥാനമായ സനായിലും, ചെങ്കടല്‍ തുറമുഖം ഹുദെദയിലുമാണ് കനത്ത ആക്രമണം നടത്തിയത്. ധമര്‍ നഗരം, ഹൂത്തി ശക്തി കേന്ദ്രമായ സാദ എന്നിവിടങ്ങളിലും ആക്രമണം നടത്തി. 

വ്യോമാക്രമണത്തിനു പുറമെ കപ്പലുകള്‍, അന്തര്‍വാഹിനി എന്നിവ ഉപയോഗിച്ചും ആക്രമണം കടുപ്പിച്ചു. 

ചരക്കു കപ്പലുകള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ക്ക് ഇന്ത്യയും പിന്തുണയറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി ആശയവിനിമയം നടത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com