ചിറകുകളിലൊന്നില്‍ സ്‌ക്രൂകൾ ഇല്ലെന്ന് കണ്ടെത്തി; ടേക്ക് ഓഫിന് മിനിറ്റുകള്‍ക്ക് മുമ്പ് വിമാനം റദ്ദാക്കി

മാഞ്ചസ്റ്ററില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പറക്കാനിരുന്ന VS127 വിമാനമാണ് സര്‍വീസ് റദ്ദാക്കിയത്
ഉദ്യോ​ഗസ്ഥർ പരിശോധന നടത്തുന്നു/ എക്സ്
ഉദ്യോ​ഗസ്ഥർ പരിശോധന നടത്തുന്നു/ എക്സ്


ലണ്ടന്‍: വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം ടേക്ക് ഓഫിന് മിനിറ്റുകള്‍ക്ക് മുമ്പ് റദ്ദാക്കി. യാത്രക്കാരന്‍ വിമാനത്തിലെ ചിറകുകളിലൊന്നില്‍ സ്‌ക്രൂകളുടെ കുറവുണ്ടെന്ന് പരാതിപ്പെട്ടതോടെയാണ് അവസാനനിമിഷം വിമാനത്തിന്റെ സര്‍വീസ് റദ്ദാക്കിയത്.

മാഞ്ചസ്റ്ററില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പറക്കാനിരുന്ന VS127 വിമാനമാണ് സര്‍വീസ് റദ്ദാക്കിയത്. ബ്രിട്ടീഷ് യാത്രക്കാരനായ ഫില്‍ ഹാര്‍ഡിയാണ് വിമാനത്തിന്റെ ചിറകുകളിലൊന്നില്‍ സ്‌ക്രൂകളുടെ കുറവുണ്ടെന്ന് കണ്ടെത്തിയത്. 

ഇയാള്‍ ഉടന്‍ തന്നെ വിവരം വിമാന ജീവനക്കാരെ അറിയിച്ചു. 
വിമാനത്തിന്റെ ചിറകുകളിലുണ്ടായിരുന്ന 119 സ്‌ക്രൂകളില്‍ നാലെണ്ണമാണ് കാണാതായത്. 119 സ്‌ക്രൂകളില്‍ നാലെണ്ണം കാണാതായത് വിമാനത്തിന്റെ സുരക്ഷയെ ബാധിക്കില്ലെന്ന് വിമാന കമ്പനി അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com