ഹൂതികള്‍ ആക്രമിച്ച ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ 22 ഇന്ത്യക്കാരുള്ളതായി നാവികസേന

വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം
ഹൂതികള്‍ ആക്രമിച്ച ബ്രിട്ടീഷ് എണ്ണക്കപ്പല്‍
ഹൂതികള്‍ ആക്രമിച്ച ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇന്ത്യന്‍ നേവി

ന്യൂഡല്‍ഹി: ജനുവരി 26ന് ഹൂതികള്‍ ആക്രമിച്ച ബ്രിട്ടീഷ് എണ്ണക്കപ്പല്‍ മാര്‍ലിന്‍ ലുവാണ്ടയില്‍ 22 ഇന്ത്യക്കാരുള്ളതായി ഇന്ത്യന്‍ നാവികസേന. ഗള്‍ഫ് ഓഫ് എദനില്‍വച്ചാണ് കപ്പല്‍ ഹൂതികള്‍ ആക്രമിച്ചത്. തീപിടിച്ച കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം. കപ്പലിനു തീപിടിച്ച വിവരം ലഭിച്ച ഉടനെ നാവിക സേനയുടെ ഐഎന്‍എസ് വിശാഖപട്ടണം എന്ന കപ്പല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഗള്‍ഫ് ഓഫ് ഏദനിലെത്തിച്ചു. കപ്പലില്‍ 22 ഇന്ത്യക്കാര്‍ക്ക് പുറമെ ഒരു ബംഗ്ലദേശ് സ്വദേശിയുമുള്ളതായി നാവിക സേന അറിയിച്ചു.

ഹൂതികള്‍ ആക്രമിച്ച ബ്രിട്ടീഷ് എണ്ണക്കപ്പല്‍
ഗാസ വംശഹത്യ: അന്താരാഷ്ട്ര കോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് യുഎന്‍

ആദ്യമായിട്ടാണ് ബ്രിട്ടീഷ് കപ്പല്‍ ഹൂതികളുടെ ആക്രമണത്തിന് ഇരയാകുന്നത്. മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി വക്താവ് യഹ്യ സാറീ പറഞ്ഞു. ഗാസയില്‍ ഇസ്രായേലിന്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൂതികളുടെ ആക്രമണം. അടുത്തിടെ ചെങ്കടലില്‍ ഒരു യുഎസ് ചരക്കു കപ്പലിനു നേരെയും ഹൂതികളുടെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഹൂതി വിമതര്‍ മിസൈല്‍ ആക്രമണം നടത്തിയ എണ്ണക്കപ്പലില്‍ 25 ഇന്ത്യക്കാരുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com