ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കൾ എയർഡ്രോപ് ചെയ്‌ത് യുഎസ്; 38,000 ഭക്ഷണപൊതികൾ എത്തിച്ചു

വിമർശനം ഉയരുന്നതിന് പിന്നാലെ ​ഗാസയില്‍ സഹായം എത്തിച്ച് അമേരിക്ക
ഗാസയിൽ ഭക്ഷ്യവസ്തുക്കൾ എയർഡ്രോപ് ചെയ്ത് അമേരിക്ക
ഗാസയിൽ ഭക്ഷ്യവസ്തുക്കൾ എയർഡ്രോപ് ചെയ്ത് അമേരിക്കടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്, ഫെയ്സ്ബുക്ക്

വാഷിങ്ടൺ: ​ഗാസയിൽ ഭക്ഷ്യവസ്തുക്കൾ എയർഡ്രോപ് ചെയ്ത് അമേരിക്ക. 38,000 ഭക്ഷ്യപൊതികളാണ് യുഎസ് മിലിറ്ററിയുടെ മൂന്ന് സി130 വിമാനങ്ങളിൽ വിതരണം ചെയ്തത്. ​ഭക്ഷണത്തിനായി കാത്തുനിന്ന ജനങ്ങൾക്ക് നേരെ ഇസ്രയേൽ സേന വെടിയുതിർത്ത് 115 പേർ കൊല്ലപ്പെട്ടിരുന്നു.

വെടിവെയ്പ്പിനെ തുടർന്ന് ഇസ്രയേലിനെതിരെ ലോകരാഷ്ട്രങ്ങൾക്കിടയിൽ കടുത്ത വിമർശനം ഉയർന്നു. ഇസ്രയേലിന് നൽകുന്ന പിന്തുണയിൽ യുഎസിനെതിരെയും വിമർശനം ഉയരുന്നതിന് പിന്നാലെയാണ് ​ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കൾ എയർഡ്രോപ്പ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം അറിയിച്ചത്.

ചരിത്രത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയുടെ വക്കിലാണ് ​ഗാസയിപ്പോൾ. ജോർദാനും ​ഗാസയ്ക്ക് ഭക്ഷ്യവസ്തുക്കൾ നൽകുന്നുണ്ട്. ഗാസയിലെ പ്രതിസന്ധി തീർക്കാർ എയർഡ്രോപ് കൊണ്ട് സാധിക്കുമെന്നാണ് അമേരിക്കയുടെ അവകാശവാദം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗാസയിൽ ഭക്ഷ്യവസ്തുക്കൾ എയർഡ്രോപ് ചെയ്ത് അമേരിക്ക
ഗാസയിൽ ഭക്ഷണത്തിനായി കാത്തുനിന്ന ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്ത് ഇസ്രയേൽ സൈന്യം; 112 മരണം, 760 പേർക്ക് പരിക്ക്

എന്നാൽ ഇതുവരെ എയർഡ്രോപ് എവിടെയും പൂർണമായും വിജയിച്ചിട്ടില്ലെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. നിലവിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് അതിർത്തികൾ തുറന്ന് ​ഗാസയിലേക്ക് സഹായം എത്തിക്കുകയാണ് വേണ്ടതെന്നും അവർ ചൂണ്ടികാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com