നയതന്ത്ര തര്‍ക്കം തിരിച്ചടിച്ചു; മാലിദ്വീപിലേയ്ക്കുള്ള ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവ്

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 4 വരെ 41,054 ഇന്ത്യന്‍ വിനോദസഞ്ചാരികളാണ് മാലിദ്വീപ് സന്ദര്‍ശിച്ചത്
മാലിദ്വീപ്
മാലിദ്വീപ്എക്സ്പ്രസ്

മാലി: നയതന്ത്ര തര്‍ക്കത്തിനിടെ മാലിദ്വീപ് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 33 ശതമാനം കുറവ്. മാലിദ്വീപ് ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കിക്കൊണ്ട് മാലിദ്വീപ് വെബ്സൈറ്റ് അദാധുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തര്‍ക്കം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ കണക്കുകള്‍ പുറത്തു വരുന്നത്.

ടൂറിസം മന്ത്രാലയത്തിന്റെ 2023 ലെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 4 വരെ 41,054 ഇന്ത്യന്‍ വിനോദസഞ്ചാരികളാണ് മാലിദ്വീപ് സന്ദര്‍ശിച്ചത്. ഈ വര്‍ഷം മാര്‍ച്ച് 2 വരെ രേഖപ്പെടുത്തിയ ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണം 27,224 ആണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13,830 യാത്രക്കാരാണ് കുറഞ്ഞത്.

മാലിദ്വീപ്
എന്‍ജിനിലേക്ക് നാണയം എറിഞ്ഞ് കളിച്ച് യാത്രക്കാരന്റെ 'കോപ്രായം'; വിമാനം നാലുമണിക്കൂറിലധികം വൈകി

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍, 10 ശതമാനം വിപണി വിഹിതവുമായി മാലിദ്വീപിലേക്കുള്ള വിനോദസഞ്ചാരികളുടെ ഏറ്റവും വലിയ രണ്ടാമത്തെ ഉറവിട വിപണിയായിരുന്നു ഇന്ത്യ. ആറ് ശതമാനം വിപണി വിഹിതവുമായി ഇന്ത്യ ഇപ്പോള്‍ പട്ടികയില്‍ ആറാം സ്ഥാനത്താണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ ചിത്രങ്ങളെച്ചൊല്ലി മൂന്ന് മാലിദ്വീപ് ഉപമന്ത്രിമാര്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ബീച്ച് ടൂറിസവും ആഭ്യന്തര ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലക്ഷ്യസ്ഥാനമായി ഇന്ത്യന്‍ ദ്വീപസമൂഹത്തെ വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടിരുന്നു. പോസ്റ്റുകള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. വിഷയം വലിയ നയതന്ത്ര തര്‍ക്കത്തിലേക്ക് നീങ്ങി. തുടര്‍ന്ന് മാലിദ്വീപിലെ മൂന്ന് ഉപമന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com