കാനഡയില്‍ ഇന്ത്യന്‍ ദമ്പതികളും മകളും പൊള്ളലേറ്റു മരിച്ച നിലയില്‍, ദുരൂഹത; അന്വേഷണം

മാര്‍ച്ച് ഏഴിനു നടന്ന സംഭവത്തില്‍ ഇന്നലെയാണ് മരിച്ചവരെ തിരിച്ചറിഞ്ഞതെന്ന് പൊലീസ്
കാനഡയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഇന്ത്യന്‍ കുടുംബം
കാനഡയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഇന്ത്യന്‍ കുടുംബംഫെയ്സ്ബുക്ക്

ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികളെയും മകളെയും ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രാജീവ് വരികൂ (51), ഭാര്യ ശില്‍പ കോത (47) മകള്‍ മഹെക് വരികൂ (16) എന്നിവരെയാണു ഒന്റാറിയോ പ്രവിശ്യയിലെ വീട്ടില്‍ തീപ്പൊള്ളലേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

മാര്‍ച്ച് ഏഴിനു നടന്ന സംഭവത്തില്‍ ഇന്നലെയാണ് മരിച്ചവരെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ വിവരങ്ങള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാനഡയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഇന്ത്യന്‍ കുടുംബം
സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയ മലയാളി യുവാവിനെ കാണ്‍മാനില്ല

വീട്ടിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നാണു മരണം. എന്നാല്‍ സ്വാഭാവിക തീപിടിത്തത്തിന്റെ ലക്ഷണങ്ങളില്ലെന്നും അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. പതിനഞ്ചു വര്‍ഷത്തോളമായി ഇവര്‍ ഇവിടെയാണു താമസിക്കുന്നതെന്നും ഇതുവരെയും ഒരു പ്രശ്‌നമുള്ളതായി തോന്നിയിട്ടില്ലെന്നും അയല്‍വാസികളെ ഉദ്ധരിച്ചുകൊണ്ട് സിടിവി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി തീയണച്ചശേഷമാണ് മൂന്നു മൃതദേഹാവിഷ്ടങ്ങള്‍ കണ്ടെത്തിയത്. മരണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും എന്തെങ്കിലും വിവരങ്ങളോ വിഡിയോ ദൃശ്യങ്ങളോ ലഭിക്കുന്നവര്‍ പൊലീസില്‍ വിവരമറിയിക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സന്നദ്ധപ്രവര്‍ത്തകനായ രാജീവ് വരികു, 2016 വരെ ടൊറന്റോ പൊലീസ് സേനയില്‍ സേവനമനുഷ്ഠിച്ചിരുന്നു. മകള്‍ മഹെക് ഫുട്‌ബോള്‍ താരമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com