വിമാനം പറത്താന്‍ മദ്യപിച്ചെത്തി; പൈലറ്റിന് പത്ത് മാസം തടവ് ശിക്ഷ

മദ്യപിച്ച ശേഷം വിമാനം പറത്താന്‍ എത്തിയ ഡെല്‍റ്റ എയര്‍ലൈന്‍സ് പൈലറ്റിന് പത്ത് മാസം തടവ്
വിമാനം പറത്താന്‍ മദ്യപിച്ചെത്തി; പൈലറ്റിന് പത്ത് മാസം തടവ് ശിക്ഷ
വിമാനം പറത്താന്‍ മദ്യപിച്ചെത്തി; പൈലറ്റിന് പത്ത് മാസം തടവ് ശിക്ഷപ്രതീകാത്മക ചിത്രം

ലണ്ടന്‍: മദ്യപിച്ച ശേഷം വിമാനം പറത്താന്‍ എത്തിയ ഡെല്‍റ്റ എയര്‍ലൈന്‍സ് പൈലറ്റിന് പത്ത് മാസം തടവ്. സ്‌കോട്ട്‌ലാന്‍ഡ് തലസ്ഥാനമായ എഡിന്‍ബറോയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ബോയിങ് 767 വിമാനത്തിന്റെ പൈലറ്റായ ലോറന്‍സ് റസലിനെയാണ്(63) കോടതി ശിക്ഷിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 16നാണ് സംഭവം. വിമാനം പുറപ്പെടുന്നതിനു 80 മിനിറ്റ് മുമ്പ് റസല്‍ ബാഗേജ് കണ്‍ട്രോളില്‍ എത്തിയപ്പോഴാണ് പിടിക്കപ്പെട്ടത്. റസലിന്റെ കയ്യിലുള്ള ബാഗില്‍ നിന്നും രണ്ട് മദ്യകുപ്പികളും കണ്ടെത്തിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിമാനം പറത്താന്‍ മദ്യപിച്ചെത്തി; പൈലറ്റിന് പത്ത് മാസം തടവ് ശിക്ഷ
ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം; ഇത്തവണയും ഒന്നാം സ്ഥാനം ഫിന്‍ലാന്‍ഡിന്, പട്ടിക ഇങ്ങനെ

ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു. രക്ത സാംപിള്‍ പരിശോധിച്ചപ്പോള്‍ നിയമപരമായ പരിധിയുടെ ഇരട്ടിയിലേറെ മദ്യപിച്ചതായി കണ്ടെത്തി. കോടതിയില്‍ ലോറന്‍സ് റസല്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്നതാണ് ഇയാളുടെ പെരുമാറ്റമെന്ന് കോടതി നിരീക്ഷിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയില്‍ ഇയാള്‍ അശ്രദ്ധ കാണിച്ചയായും കോടതി പറഞ്ഞു. ശിക്ഷാകാലവധിക്ക് ശേഷം ലോറന്‍സ് റസലിന് ഡെല്‍റ്റ എയര്‍ലൈന്‍സില്‍ തിരികെ ജോലിയില്‍ പ്രവേശിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com