രോഗനിര്‍ണയം പാളി; യൂട്യൂബ് ഇന്‍ഫ്‌ളുവന്‍സര്‍ ജസീക്ക പെറ്റ് വേ അന്തരിച്ചു

ഫാഷന്‍ യൂട്യൂബ് ഇന്‍ഫ്‌ളുവന്‍സര്‍ ജസീക്ക പെറ്റ്‌വേ (36) അന്തരിച്ചു
 ജസീക്ക പെറ്റ്‌വേ
ജസീക്ക പെറ്റ്‌വേഇൻസ്റ്റ​ഗ്രാം

ന്യൂയോര്‍ക്ക്: ഫാഷന്‍ യൂട്യൂബ് ഇന്‍ഫ്‌ളുവന്‍സര്‍ ജസീക്ക പെറ്റ്‌വേ (36) അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെ ജോര്‍ജിയയിലെ ഹോസ്പിക് സെന്ററില്‍ വച്ചായിരുന്നു മരണം. ഒന്‍പത് മാസം മുന്‍പാണ് കാന്‍സറിന്റെ മൂന്നാമത്തെ സ്റ്റേജിലാണെന്ന് ജെസീക്ക വെളിപ്പെടുത്തിയത്. സോഷ്യല്‍മീഡിയ താരമായ ജെസീക്കയ്ക്ക് രണ്ടു പെണ്‍മക്കളുണ്ട്.

2013 മുതലാണ് ഫാഷനും സൗന്ദര്യവുമായി ബന്ധപ്പെട്ട് ജസീക്ക യൂട്യൂബില്‍ വീഡിയോകള്‍ പങ്കുവെയ്ക്കാന്‍ തുടങ്ങിയത്. ഇതിനോടകം 450 വീഡിയോകളാണ് ഇവരുടെ പേരിലുള്ളത്. യൂട്യൂബില്‍ മൂന്ന് ലക്ഷം പേരാണ് ഇവരെ ഫോളോ ചെയ്യുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ഗര്‍ഭാശയ മുഴയാണെന്നായിരുന്നു തുടക്കത്തില്‍ ഡോക്ടര്‍മാര്‍ പറഞ്ഞത് എന്ന് കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് ജസീക്ക വെളിപ്പെടുത്തിയത്. തുടര്‍ന്ന നടത്തിയ പരിശോധനകളിലാണ് രോഗനിര്‍ണയം തെറ്റാണെന്ന് തിരിച്ചറിഞ്ഞത്. കാന്‍സറിന്റെ മൂന്നാമത്തെ സ്‌റ്റേജിലൂടെയാണ് കടന്നുപോകുന്നതെന്നായിരുന്നു പിന്നിടുള്ള ഫലം.

'2022ല്‍ യോനിയില്‍ നിന്ന് രക്തസ്രാവം ഉണ്ടായി. 2022 ജൂലൈ മുതല്‍ 2023 ജനുവരി വരെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സമയത്തും ഡോക്ടര്‍മാരില്‍ നിന്ന് അതേ രോഗനിര്‍ണയമാണ് ലഭിച്ചത്. 2023 ഫെബ്രുവരിയില്‍ ഒരു ഓങ്കോളജിസ്റ്റിനെ സന്ദര്‍ശിച്ചു. ബയോപ്‌സി നടത്തിയപ്പോള്‍ സെര്‍വിക്‌സില്‍ ഒരു 'വലിയ മുഴ' കണ്ടെത്തി. തുടര്‍ന്നാണ് എന്നെ ബാധിച്ചിരിക്കുന്നത് സ്റ്റേജ് 3 സെര്‍വിക്കല്‍ കാന്‍സറാണ് എന്ന് തിരിച്ചറിഞ്ഞത്. ഇത് ഒരു ഗര്‍ഭാശയ മുഴ ആയിരുന്നില്ല, കാന്‍സറായിരുന്നു. ഇക്കാലമത്രയും എനിക്ക് ലഭിച്ചത് തെറ്റായ രോഗനിര്‍ണയമായിരുന്നു'- ജസീക്കയുടെ വാക്കുകള്‍.

 ജസീക്ക പെറ്റ്‌വേ
അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗം; ചൈനയെ തള്ളി അമേരിക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com