അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗം; ചൈനയെ തള്ളി അമേരിക്ക

അരുണാചല്‍ പ്രദേശിനെ ചൈന 'സാങ്നാന്‍' എന്നാണ് വിശേഷിപ്പിക്കുന്നത്.
വേദാന്ത് പട്ടേൽ
വേദാന്ത് പട്ടേൽ എഎൻഐ

വാഷിങ്ടണ്‍: അരുണാചല്‍ പ്രദേശ് തങ്ങളുടെ ഭാഗമാണെന്ന ചൈനയുടെ അവകാശവാദത്തെ എതിര്‍ത്ത് അമേരിക്ക. ചൈനയുടെ വാദത്തെ ശക്തമായി എതിര്‍ക്കുന്നു. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമായിട്ടാണ് അമേരിക്ക കണക്കാക്കുന്നത് എന്നും യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അരുണാചല്‍ പ്രദേശിനെ 'ചൈനയുടെ അവിഭാജ്യമായ ഭാഗം' എന്ന് ചൈനീസ് സൈന്യം വ്യക്തമാക്കിയതിന് പിന്നാലെയാണ് വാഷിങ്ടണിന്റെ പ്രതികരണം. യഥാര്‍ത്ഥ നിയന്ത്രണ രേഖയെ മറികടന്ന് നുഴഞ്ഞു കയറ്റങ്ങളിലൂടെയോ കയ്യേറ്റങ്ങളിലൂടെയോ സൈന്യത്തിന്റെയോ സിവിലിയന്റെയോ പ്രാദേശിക അവകാശവാദങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ അമേരിക്ക ശക്തമായി എതിര്‍ക്കുന്നുവെന്നും വേദാന്ത് പട്ടേല്‍ പറഞ്ഞു.

വേദാന്ത് പട്ടേൽ
മഹാരാഷ്ട്രയില്‍ പത്തുമിനിറ്റ് ഇടവേളയില്‍ രണ്ടു ഭൂചലനം; 4.5 തീവ്രത

അരുണാചല്‍ പ്രദേശിനെ തങ്ങളുടെ പ്രദേശമായി ഇന്ത്യ അനധികൃതമായി അവകാശപ്പെടുകയാണെന്നും, അതിനെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ശക്തമായി എതിര്‍ക്കുമെന്നുമാണ് ചൈനീസ് സൈനിക വക്താവ് കേണല്‍ ഷാങ് സിയോഗാങ് അഭിപ്രായപ്പെട്ടത്. അരുണാചല്‍ പ്രദേശിനെ ചൈന തങ്ങളുടെ അധീനതയില്‍പ്പെട്ട'സാങ്നാന്‍' എന്നാണ് വിശേഷിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com