ഡീപ് ഫേക്ക് വിഡിയോ; 90 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റലി പ്രധാനമന്ത്രി

ഏതാനും മാസങ്ങള്‍ കൊണ്ട് ദശലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടത്.
ജോര്‍ജിയ മെലോനി
ജോര്‍ജിയ മെലോനിഎക്‌സ്

മിലാന്‍: ഓണ്‍ലൈനില്‍ പ്രചരിച്ച ഡീപ് ഫേക്ക് വിഡിയോയ്ക്ക് ഒരു ലക്ഷം യൂറോ (ഏകദേശം 90 ലക്ഷം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി കോടതിയെ സമീപിച്ചു. 2020 ല്‍ യുഎസിലെ ഒരു അശ്ലീല വെബ്‌സൈറ്റിലാണ് ജോര്‍ജിയ മെലോനിയുടെ ഡീപ് ഫേക്ക് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഏതാനും മാസങ്ങള്‍ കൊണ്ട് ദശലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടത്.

പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നതിനു മുന്‍പാണ് ഡീപ് ഫേക്ക് വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകള്‍ക്ക് പ്രതികരിക്കാന്‍ ധൈര്യം പകരുന്നതിനുവേണ്ടി പ്രതീകാത്മകമായാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്നും ഈ തുക അതിക്രമത്തിനിരയായ സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് സംഭാവന ചെയ്യുമെന്നും മെലോനി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജോര്‍ജിയ മെലോനി
രോഗനിര്‍ണയം പാളി; യൂട്യൂബ് ഇന്‍ഫ്‌ളുവന്‍സര്‍ ജസീക്ക പെറ്റ് വേ അന്തരിച്ചു

ജൂലൈ 2ന് സസാരിയിലെ കോടതിയില്‍ ജോര്‍ജിയ മെലോനി മൊഴി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ വിഡിയോ നിര്‍മിച്ചതെന്നു കരുതുന്ന നാല്‍പതുകാരനെയും പിതാവിനെയും പറ്റി അന്വേഷണം നടക്കുകയാണ്. ഇതിനുപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്. യഥാര്‍ത്ഥ ചിത്രത്തിലെയോ വിഡിയോയിലെയോ ആളുകളുടെ മുഖം സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മാറ്റി, മറ്റ് വ്യക്തികളുടെ മുഖം ചേര്‍ത്തുവെച്ചാണ് ഡീപ് ഫേക്ക് വിഡിയോ നിര്‍മ്മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com