തോക്ക് ചൂണ്ടി ബസ് റാഞ്ചി, വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു; മുങ്ങിയ പ്രതിയെ പിടികൂടി പൊലീസ്

ഡ്രൈവര്‍ എതിര്‍ ദിശയിലേക്ക് തിരിയാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ സ്റ്റിയറിങില്‍ പിടിച്ചതോടെ മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു
ഹോട്ടലില്‍ ഇടിച്ചു നിന്ന ബസ്
ഹോട്ടലില്‍ ഇടിച്ചു നിന്ന ബസ് വീഡിയോ സ്‌ക്രീന്‍ഷോട്ട്

ലോസ് ഏഞ്ചല്‍സ്: യുഎസില്‍ തോക്ക് ചൂണ്ടി ഡ്രൈവറെ ഭീഷണിപ്പെടുത്തി ബസ് തട്ടിയെടുത്ത ആള്‍ നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു. ലോസ് ഏഞ്ചല്‍സ് കൗണ്ടി മെട്രോപൊളിറ്റന്‍ ട്രാന്‍സിറ്റ് അതോറിറ്റി ബസില്‍ ബുധനാഴ്ച രാത്രി 11:10 ഓടെയാണ് സംഭവം. തോക്കുമായി ഒരാള്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഹോട്ടലില്‍ ഇടിച്ചു നിന്ന ബസ്
ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് 8.31 കോടി രൂപ സമ്മാനം, മലയാളിക്കും നേട്ടം

ഡ്രൈവര്‍ എതിര്‍ ദിശയിലേക്ക് തിരിയാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ സ്റ്റിയറിങില്‍ പിടിച്ചതോടെ മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണമില്ലാതെ പോയ ബസ് ഒരു ഹോട്ടലിലും ഇടിച്ചു. റിറ്റ്‌സ്‌കാള്‍ട്ടണ്‍ എന്ന ഹോട്ടലിന്റെ ഭിത്തി തകര്‍ന്നതായും പൊലീസ് പറയുന്നു. ഒടുവില്‍ ഇയാള്‍ ഓടി രക്ഷപ്പെട്ടെങ്കിലും പൊലീസ് കണ്ടെത്തി പിടികൂടുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബസ് ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ബസിന് സമീപത്തു നിന്ന് തോക്കും കണ്ടെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com