ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് 8.31 കോടി രൂപ സമ്മാനം, മലയാളിക്കും നേട്ടം

റുക്കെടുപ്പില്‍ മലയാളിയായ ഷറഫുദീന്‍ മാടമ്പില്ലത്ത് ബിഎംഡബ്ല്യു ആര്‍18 ഒക്ടെയ്ന്‍ മോട്ടര്‍ബൈക്ക് നേടി
ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് 8.31 കോടി രൂപ സമ്മാനം
ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് 8.31 കോടി രൂപ സമ്മാനംസ്‌ക്രീന്‍ഷോട്ട്

ദുബായ്: ദുബായ് ഡ്യൂട്ടിഫ്രീ മില്യനെയര്‍ ആന്‍ഡ് ഫൈനെസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ ഇന്ത്യക്കാരനും യുഎഇ പൗരനും സമ്മാനം. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നടന്ന നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ വീതമാണ് (ഏകദേശം 8.31 കോടി രൂപ) ഇരുവര്‍ക്കും സമ്മാനം അടിച്ചത്.

യുഎഇ പൗരനായ മുഹമ്മദ് അല്‍ ഷെഹി മാര്‍ച്ച് 10 ന് ഓണ്‍ലൈനില്‍ വാങ്ങിയ 454 സീരീസ് 2637 ടിക്കറ്റാണ് സമ്മാനര്‍ഹമായത്. നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ അടിക്കുന്ന 14മത്തെ യുഎഇ പൗരനാണ് അല്‍ ഷെഹി. ഇന്ത്യക്കാരനായ മുഹമ്മദ് ജമാല്‍ ഇല്‍മിയയാണ് മറ്റൊരു കോടിപതി. സമ്മാനം അടിച്ചെങ്കിലും ഇരുവരെയും ബന്ധപ്പെടാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് 8.31 കോടി രൂപ സമ്മാനം
ഡീപ് ഫേക്ക് വിഡിയോ; 90 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റലി പ്രധാനമന്ത്രി

39 വര്‍ഷമായി അബുദാബിലുള്ള 60 കാരനായ ഇന്ത്യന്‍ വംശജനായ സുനില്‍ നയ്യാര്‍ 1 മില്യണ്‍ ഡോളര്‍ വിജയിയായിരുന്നു. ഫെബ്രുവരി 21 ന് ഓണ്‍ലൈനില്‍ വാങ്ങിയ മില്ലേനിയം മില്യണയര്‍ സീരീസ് 452 ല്‍ 0971 എന്ന ടിക്കറ്റ് നമ്പരിനായിരുന്നു സമ്മാനം. ഇന്‍ഷുറന്‍സ് കമ്പനി സീനിയര്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന സുനില്‍ നയ്യാര്‍ 15 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീയില്‍ പങ്കെടുക്കുന്നു.

മറ്റൊരു നറുക്കെടുപ്പില്‍ മലയാളിയായ ഷറഫുദീന്‍ മാടമ്പില്ലത്ത് ബിഎംഡബ്ല്യു ആര്‍18 ഒക്ടെയ്ന്‍ മോട്ടര്‍ബൈക്ക് നേടി. ഫെബ്രുവരി 26 ന് ഓണ്‍ലൈനില്‍ വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. നറുക്കെടുപ്പില്‍ മറ്റൊരു യുഎഇ പൗരന്‍ അയൂബ് അലി അഹമ്മദ് അല്‍ബസ്തകി മേഴ്സിഡീസ് ബെന്‍സ് എസ് 500 കാറും നേടി. 1999ലാണ് മിലേനിയം മില്യനെയര്‍ പ്രമോഷന്‍ ആരംഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com