കാന്‍സറാണെന്നും കീമോ തുടങ്ങിയെന്നും തുറന്ന് പറഞ്ഞ് കെയ്റ്റ് രാജകുമാരി; പിന്തുണയുമായി ഹാരിയും മേഗനും

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ചാള്‍സ് രാജാവിന് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്
കെയ്റ്റ് മിഡില്‍ടണ്‍
കെയ്റ്റ് മിഡില്‍ടണ്‍എഎഫ്പി

ലണ്ടന്‍: ചാള്‍സ് മൂന്നാമന്‍ രാജാവിനു പിന്നാലെ കെയ്റ്റ് രാജകുമാരിക്കും കാന്‍സര്‍ രോഗം സ്ഥിരീകരിച്ചു. തനിക്ക് കാന്‍സര്‍ രോഗമാണെന്നും രോഗത്തെ ചെറുക്കാനുള്ള കീമോതെറാപ്പി ചികില്‍സ ആരംഭിച്ചതായും വിഡിയോ സന്ദേശത്തിലൂടെ രാജകുമാരി തന്നെയാണ് ലോകത്തോടു തുറന്നു പറഞ്ഞത്. കെയ്റ്റ് രാജകുമാരി പൊതുപരിപാടികളില്‍ പങ്കെടുക്കാതെ വരികയും ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയതിനെത്തുടര്‍ന്ന് വന്ന ഫോട്ടോയില്‍ വിവാഹമോതിരം കാണുന്നില്ലെന്നുമൊക്കെയുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

ചാള്‍സ് രാജാവിന്റെ മൂത്ത മകനും കിരീടാവകാശിയുമായ വില്യം രാജകുമാരന്റെ ഭാര്യയാണ് കെയ്റ്റ്. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ചാള്‍സ് രാജാവിന് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. ഇതിന്റെ ഭാഗമായി പൊതു പരിപാടികള്‍ എല്ലാം മാറ്റിവെക്കുകയും ചികിത്സയും വിശ്രമവുമായി തുടരുകയാണ് ചാള്‍സ് രാജാവ്.

ജനുവരിയിലാണ് ലണ്ടനിലെ ആശുപത്രിയില്‍ കെയ്റ്റ് രാജകുമാരിക്ക് ഉദര ശസ്ത്രക്രിയ നടത്തിയത്. അപ്പോഴാണ് കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. അന്നു പൊതുവേദികളില്‍നിന്നും ഔദ്യോഗിക പരിപാടികളില്‍ നിന്നും കെയ്റ്റ് വിട്ടു നില്‍ക്കുകയായിരുന്നു. കുടുംബം വെല്ലുവിളികള്‍ നേരിടുകയാണെന്ന് വില്യം രാജകുമാരന്‍ പറഞ്ഞതോടെ അഭ്യൂഹങ്ങള്‍ വര്‍ധിച്ചു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനായി ഔദ്യോഗിക പരിപാടികളും അദ്ദേഹം ഒഴിവാക്കുകയായിരുന്നു.

മാര്‍ച്ച് 10ന് മാധ്യമങ്ങള്‍ കെയ്റ്റിന്റെ ആശുപത്രി വാസത്തെ തുടര്‍ന്ന് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ച് നല്‍കിയ വാര്‍ത്ത
മാര്‍ച്ച് 10ന് മാധ്യമങ്ങള്‍ കെയ്റ്റിന്റെ ആശുപത്രി വാസത്തെ തുടര്‍ന്ന് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ച് നല്‍കിയ വാര്‍ത്ത എഎഫ്പി
കെയ്റ്റ് മിഡില്‍ടണ്‍
മോദി മൂത്ത സഹോദരനെപ്പോലെ; ഭൂട്ടാന്റെ പരമോന്നത സിവിലിയന്‍ ബഹുമതി പ്രധാനമന്ത്രിക്ക്

രാജകുമാരി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞതല്ലാതെ കെന്‍സിങ്ടണ്‍ കൊട്ടാരം ഔദ്യോഗിക പ്രസ്താവനകള്‍ പുറത്തിറക്കിയിട്ടില്ല. ആശുപത്രിയിലായിരുന്ന സമയത്ത് എല്ലാവരും തന്ന പിന്തുണ വളരെ വലുതാണെന്നും ഭര്‍ത്താവ് വില്യം എപ്പോഴും അടുത്തുള്ളത് വലിയ ആശ്വാസമാണെന്നും കെയ്റ്റ് വീഡിയോയില്‍ പറഞ്ഞു. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ മക്കളെ പറഞ്ഞ് മനസിലാക്കുന്നതിലായിരുന്നു പ്രയാസമെന്നും എല്ലാ ആരോഗ്യത്തോടെയും തിരികെ വരുമെന്ന് അവരെ ബോധ്യപ്പെടുത്തിയെന്നും കെയ്റ്റ് പറഞ്ഞു. കാന്‍സര്‍ രോഗികളായ ആരും നിങ്ങള്‍ തനിച്ചാണെന്ന് കരുതരുതെന്നും അവര്‍ വീഡിയോയില്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചതോടെ കേറ്റിന് പിന്തുണയുമായി ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കലും പ്രതികരിച്ചു. കെയ്റ്റിനും കുടുംബത്തിനും സ്വകാര്യതയില്‍ സമാധാനത്തോടെ എത്രയും പെട്ടെന്ന് രോഗമുക്തി ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നതായും ഇരുവരും പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com