ബാള്‍ട്ടിമോര്‍ അപകടം: അര്‍ധനഗ്‌നരായി ഇന്ത്യക്കാര്‍, യുഎസ് കാര്‍ട്ടൂണിനെതിരെ രൂക്ഷവിമര്‍ശനം

കപ്പല്‍ പാലത്തില്‍ ഇടിക്കുന്നതിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്
ബാള്‍ട്ടിമോര്‍ അപകടം: അര്‍ധനഗ്‌നരായി ഇന്ത്യക്കാര്‍, യുഎസ് കാര്‍ട്ടൂണിനെതിരെ രൂക്ഷവിമര്‍ശനം
ബാള്‍ട്ടിമോര്‍ അപകടം: അര്‍ധനഗ്‌നരായി ഇന്ത്യക്കാര്‍, യുഎസ് കാര്‍ട്ടൂണിനെതിരെ രൂക്ഷവിമര്‍ശനം എക്‌സ്

വാഷിങ്ടണ്‍: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് നാലുവരിപ്പാലം തകര്‍ന്ന സംഭവത്തില്‍ യുഎസിലെ ഒരു വെബ്‌കോമിക് തയാറാക്കിയ കാര്‍ട്ടൂണിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. അപകട സമയത്ത് കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ ക്രൂവിനെ നീളമുള്ള ലങ്കോട്ടി മാത്രം ധരിച്ച് അര്‍ധനഗ്‌നരായി നിലവിളിച്ച് നില്‍ക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. വംശീയ അധിക്ഷേപത്തിലൂന്നിയതാണ് കാര്‍ട്ടൂണ്‍ എന്നാണ് വിമര്‍ശനം.

കപ്പല്‍ പാലത്തില്‍ ഇടിക്കുന്നതിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അര്‍ധനഗ്‌നരായി, ലങ്കോട്ടി മാത്രം ധരിച്ച കുറച്ച് ജീവനക്കാര്‍ കപ്പലിന്റെ കണ്‍ട്രോള്‍ റൂമില്‍ ഭയന്നുവിറച്ചുനില്‍ക്കുന്നതാണ് ചിത്രീകരിച്ചിട്ടുള്ളത്. ജീവനക്കാര്‍ നില്‍ക്കുന്നത് ചെളിവെള്ളത്തിലാണ്. കപ്പല്‍ പാലത്തിന് നേര്‍ക്ക് നീങ്ങുമ്പോള്‍ ഇവര്‍ പരസ്പരം അസഭ്യം പറയുന്നതും കാര്‍ട്ടൂണിലുണ്ട്. ജീവനക്കാരില്‍ ചിലര്‍ക്ക് തലപ്പാവുമുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബാള്‍ട്ടിമോര്‍ അപകടം: അര്‍ധനഗ്‌നരായി ഇന്ത്യക്കാര്‍, യുഎസ് കാര്‍ട്ടൂണിനെതിരെ രൂക്ഷവിമര്‍ശനം
ഈസ്റ്റര്‍ ആഘോഷത്തിന് പോയവരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് തീപിടിച്ചു; ദക്ഷിണാഫ്രിക്കയില്‍ 45 പേര്‍ വെന്തുമരിച്ചു

ബുധനാഴ്ചയാണ് സിങ്കപ്പുര്‍ പതാക വഹിച്ചിരുന്ന 'ദാലി' എന്ന ചരക്കുകപ്പല്‍ ഇടിച്ച് ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നത്. പാലക്കാട് സ്വദേശിയായ രാജേഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് കപ്പല്‍ ഓപ്പറേറ്റ് ചെയ്തിരുന്നത്. അപകടത്തിന് തൊട്ടുമുന്‍പ് കപ്പലില്‍ വൈദ്യുതിതടസ്സം ഉണ്ടായെന്നും അതാണ് അപകടത്തിലേക്ക് വഴിവെച്ചതെന്നുമാണ് വിവരം. കപ്പലിലെ രണ്ട് കപ്പിത്താന്‍മാര്‍ ഉള്‍പ്പെടെ 22 ജീവനക്കാരും ഇന്ത്യക്കാരായിരുന്നു.

അപകടം നടക്കുന്ന സമയത്ത് കപ്പലിലുണ്ടായിരുന്ന ക്രൂവിന്റെ അവസരോചിതമായ ഇടപെടലാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചതെന്ന റിപ്പോര്‍ട്ട് വന്നിട്ടും ഇന്ത്യന്‍ ക്രൂ അംഗങ്ങളെ ഇത്തരത്തില്‍ മോശമായി ചിത്രീകരിച്ചതാണു വിമര്‍ശനത്തിന് കാരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com