കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

വിദ്യാര്‍ഥികളുമായി അഭിമുഖം നടത്തുന്നതിനും പ്രസ്താവന പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ട്.
കുട്ടികളുടെ സ്വകാര്യത; സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ
കുട്ടികളുടെ സ്വകാര്യത; സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ എക്‌സ്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് വിദ്യാഭ്യാസ വകുപ്പ്.

രാജ്യത്തെ എല്ലാ സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളും വ്യക്തിഗത അക്കൗണ്ടുകളില്‍ ചിത്രീകരിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും നിരോധിച്ചു.

വിദ്യാര്‍ഥികളുമായി അഭിമുഖം നടത്തുന്നതിനും പ്രസ്താവന പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ട്.കെജി മുതല്‍ സെക്കന്‍ഡറി വരെ ക്ലാസുകളുള്ള എല്ലാ സ്‌കൂളുകളിലും നിയമം ബാധകമാകുമെന്ന് പൊതുവിദ്യാഭ്യാസ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഹെസ്സ അല്‍ മുതവ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുട്ടികളുടെ സ്വകാര്യത; സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ
'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

നിരോധനം സംബന്ധിച്ച് എല്ലാ സ്‌കൂളുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ക്കും നിര്‍ദേശം നല്‍കി. നിയമലംഘകര്‍ക്കെതിരെ കടുത്ത ശിക്ഷയുണ്ടാകും. കുട്ടികളുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതോടൊപ്പം വിദ്യാര്‍ത്ഥികളുടെ സ്വകാര്യത സംരക്ഷിക്കുക, ദുരുപയോഗം തടയുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com