പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

റോക്കറ്റിലെ ഓക്‌സിജന്‍ വാല്‍വില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്
സുനിത വില്യംസ്
സുനിത വില്യംസ്എഎഫ്പി

ന്യൂയോര്‍ക്ക്: ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം മാറ്റിവച്ചു. റോക്കറ്റിലെ ഓക്‌സിജന്‍ വാല്‍വില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്. വിക്ഷേപണത്തിന് 90 മിനിറ്റിന് മുമ്പാണ് തകരാര്‍ കണ്ടെത്തിയത്. യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും വിക്ഷേപണത്തിനായി പേടകത്തില്‍ പ്രവേശിച്ചിരുന്നു. അടുത്ത വിക്ഷേപണം എന്നാണെന്ന് തീരുമാനിച്ചിട്ടില്ല.

സുനിത വില്യംസ്
ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

ബോയിങ്ങിന്റെ പുതിയ സ്‌പേസ് എയര്‍ക്രാഫ്റ്റായ സ്റ്റാര്‍ലൈനര്‍ ഇന്ന് രാവിലെ 8.04നാണ് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും വിക്ഷേപിക്കാനിരുന്നത്. എന്നാല്‍, ദൗത്യത്തിന് 90 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ഇത് ഉപേക്ഷിക്കുകയായിരുന്നു. ഓക്‌സിജന്‍ റിലീവ് വാല്‍വിലുണ്ടായ തകരാറാണ് വിക്ഷേപണം മാറ്റിവെക്കാന്‍ ഇടയാക്കിയതെന്ന് നാസ അറിയിച്ചു. വിക്ഷേപണം മാറ്റിവെച്ചതോടെ സുനിത വില്യംസിനേയും ബുച്ച് വില്‍മോറിനേയും പേടകത്തില്‍ നിന്ന് തിരിച്ചിറക്കി.

ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ് മിഷന്റെ പൈലറ്റായാണ് സുനിത വില്യംസ് ഇന്ന് യാത്ര ചെയ്യാനിരുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുമ്പോള്‍ തനിക്ക് വീട്ടിലേക്ക് മടങ്ങിയെത്തുന്ന പോലെയാണ് തോന്നാറെന്നും 59കാരിയായ സുനിത യാത്രക്ക് മുമ്പ് പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com