ബ്രിട്ടനില്‍ ജൂലൈ നാലിന് പൊതു തെരഞ്ഞെടുപ്പ്; അപ്രതീക്ഷിത നീക്കവുമായി ഋഷി സുനക്

സര്‍ക്കാരിന് എട്ട് മാസം കാലാവധി ബാക്കി നില്‍ക്കെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്
britain election
ഋഷി സുനക് പിടിഐ

ലണ്ടന്‍: ബ്രിട്ടനില്‍ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഋഷി സുനക്. ജൂണ്‍ നാലിന് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഔദ്യോഗിക വസതിയായ ഡ്രൗണിങ് സ്ട്രീറ്റിന് പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുനക് പ്രഖ്യാപിച്ചു. സര്‍ക്കാരിന് എട്ട് മാസം കാലാവധി ബാക്കി നില്‍ക്കെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാര്‍ലമെന്റ് പിരിച്ചു വിടാന്‍ രാജാവിന്റെ അനുമതി ലഭിച്ചു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന്, ബ്രിട്ടീഷ് പാര്‍ലമെന്റ് ഈ ആഴ്ച സസ്പെന്‍ഡ് ചെയ്യുമെന്ന് ഋഷി സുനക്കിന്റെ ഓഫീസ് അറിയിച്ചു. ഋഷി സുനക്ക് സര്‍ക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നു.

britain election
അമേരിക്കയില്‍ ജോലിസ്ഥലത്ത് വെടിവെയ്പ്പ്: രണ്ടുപേര്‍ കൊല്ലപ്പെട്ടു,മൂന്നുപേര്‍ക്ക് പരിക്കേറ്റു

രാജ്യം കാത്തിരിക്കുന്ന നിമിഷമാണ് പൊതു തെരഞ്ഞെടുപ്പെന്ന് മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. എപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാലും തങ്ങള്‍ സജ്ജമാണ് എന്നും ലേബര്‍ പാര്‍ട്ടി വ്യക്തമാക്കി. മെയ് 3 ന് നടന്ന പ്രാദേശിക കൗൺസിൽ തെരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചു വരവാണ് ലേബർ പാർട്ടി നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com