തകര്‍ച്ചയില്‍ നിന്ന് പൊരുതി കയറി അഫ്ഗാന്‍; ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ 208 റണ്‍സ്

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥന്‍ 38.2 ഓവറില്‍ 207 റണ്‍സാണ് എടുത്തത്. ഓസീസിന് ലക്ഷ്യം 208 റണ്‍സ്
തകര്‍ച്ചയില്‍ നിന്ന് പൊരുതി കയറി അഫ്ഗാന്‍; ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ 208 റണ്‍സ്

ബ്രിസ്റ്റോള്‍: ഓസ്‌ട്രേലിയയുടെ കരുത്തുറ്റ ബൗളിങ് നിരയെ സധൈര്യം നേരിട്ട് ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥന്‍ 38.2 ഓവറില്‍ 207 റണ്‍സാണ് എടുത്തത്. ഓസീസിന് ലക്ഷ്യം 208 റണ്‍സ്. 

ഒരു ഘട്ടത്തില്‍ 77 റണ്‍സിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി 100 പോലും കടക്കുമോ എന്ന് സംശയത്തിലായിരുന്നു അഫ്ഗാന്‍ സ്‌കോര്‍. എന്നാല്‍ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന നായകന്‍ ഗുല്‍ബദിന്‍ നായ്ബും അര്‍ധ സെഞ്ച്വറി നേടിയ നജീബുല്ല സാദ്രാനും ചേര്‍ന്നുള്ള കൂട്ടുകെട്ട് അഫ്ഗാനിസ്ഥാന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായി. നേരത്തെ മൂന്നാമനായി ക്രീസിലെത്തിയ റഹ്മത്ത് ഷായും അഫ്ഗാന്‍ ടീമിനായി തിളങ്ങി. 

49 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതമാണ് നജീബുല്ല സാദ്രാന്‍ 51 റണ്‍സെടുത്തു. റഹ്മത്ത് ഷാ 43 റണ്‍സും നായ്ബ് 31 റണ്‍സും എടുത്തു. 11 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 27 റണ്‍സെടുത്ത റാഷിദ് ഖാനും ഒന്‍പത് പന്തില്‍ 13 റണ്‍സെടുത്ത മുജീബ്് റഹ്മാനുമാണ് സ്‌കോര്‍ 200 കടത്തിയത്. 

ഓസ്‌ട്രേലിയക്കായി പാറ്റ് കമ്മിന്‍സും ആദം സാംപയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക്ക് സ്റ്റോയിനിസ് രണ്ട് വിക്കറ്റുകളും മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റുമെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com