ധോനി മുതല്‍ റബാഡ വരെ, ഇന്ത്യയുടെ ആദ്യ പോരില്‍ നോട്ടപ്പുള്ളികളായ അഞ്ച് പേര്‍ ഇവര്‍

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മത്സരം മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ കളിയില്‍ നിര്‍ണായകമാവാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങളുടെ കളിയാണ്
ധോനി മുതല്‍ റബാഡ വരെ, ഇന്ത്യയുടെ ആദ്യ പോരില്‍ നോട്ടപ്പുള്ളികളായ അഞ്ച് പേര്‍ ഇവര്‍

കിരീടം തിരിച്ചു പിടിക്കാനുള്ള പോരിന് ഇന്ത്യ ഇന്ന് തുടക്കമിടും. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മത്സരം മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ കളിയില്‍ നിര്‍ണായകമാവാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങളുടെ കളിയാണ്. ധോനി മുതല്‍ റബാഡ വരെയുള്ളവരുടെ പ്രകടനമാവും കളിയുടെ ഗതി നിര്‍ണയിക്കുക. 

ധോനി

ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടി വലിയ പ്രതീക്ഷയാണ് ധോനി ഇന്ത്യയ്ക്ക് നല്‍കുന്നത്. 78 പന്തില്‍ നിന്നായിരുന്നു ധോനിയുടെ തകര്‍പ്പന്‍ 113 റണ്‍സ് പിറന്ന ഇന്നിങ്‌സ്. നെറ്റ്‌സിലെ ധോനിയുടെ ബാറ്റിങ്ങ് വീഡിയോ പുറത്ത് വന്നതും ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ഇന്ത്യന്‍ മുന്‍ നിര വീണ്ടും പരാജയപ്പെട്ടാല്‍ ഈ 37കാരന്റെ പ്രകടനം ഇന്ത്യയ്ക്ക് നിര്‍ണായകമാവും. മുന്‍ നിര മികവ് കാട്ടിയാല്‍ അവസാന ഓവറുകളില്‍ റണ്‍സ് അടിച്ചു കൂട്ടുന്നതിലും ധോനിയുടെ സാന്നിധ്യം നിര്‍ണായകമാണ്. 

കോഹ് ലി

ഇന്ത്യന്‍ ബാറ്റിങ്ങില്‍ വണ്‍ മാന്‍ ഷോയല്ല കാണുന്ന്ത് എങ്കിലും കോഹ് ലിയില്‍ ഇന്ത്യ അമിതമായി ആശ്രയിക്കുന്നുണ്ടെന്ന് വ്യക്തം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോഹ് ലിയുടെ പ്രകടനം ഇന്ത്യയ്ക്ക് താങ്ങാണ്. കോഹ് ലിയില്‍ നിന്നും വരുന്ന കളി ഇന്ത്യയുടെ പ്രകടനത്തില്‍ നിര്‍ണായകമാവും. 

ബൂമ്ര

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ പേസ് നിരയെ മുന്‍നിര്‍ത്തി ആക്രമിക്കാനാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. അവിടെ നിര്‍ണായകമാവുക ബൂമ്രയുടെ കളിയാണ്. ലോകകപ്പില്‍ തന്നെ ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുക ബൂമ്രയുടെ പ്രകടനമാവും എന്ന് ക്രിക്കറ്റ് വിദഗ്ധര്‍ പറഞ്ഞു കഴിഞ്ഞു. ബൗളിങ് ആക്ഷനും, വേരിയേഷനുകള്‍ നിറയുന്ന ബൂമ്രയുടെ ആക്രമണവും ലോകകപ്പില്‍ മികച്ച നിമിഷങ്ങള്‍ സമ്മാനിക്കും. 

റബാഡ

ഇന്‍ സ്വിങ്ങറുകളും, ഔട്ട് സ്വിങ്ങറുകളുമായി കളം നിറയുന്ന റബാഡയാണ് ഇന്ത്യയ്ക്ക് ഇന്ന് വെല്ലുവിളി തീര്‍ക്കുന്നത്. കാല്‍ വിരല്‍ ഒടിക്കുന്ന റബാഡയുടെ യോര്‍ക്കറുകളും ഭീഷണി തീര്‍ക്കുന്നു. ഐപിഎല്ലിലെ കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്നവരില്‍ രണ്ടാമത്തെ ബൗളറായിട്ടാണ് റബാഡ സീസണ്‍ അവസാനിപ്പിച്ചത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ 66 റണ്‍സ് വഴങ്ങിയാണ് റബാഡ രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ബംഗ്ലാദേശിനെതിരേയും റബാഡയ്ക്ക് പിഴച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരെ റബാഡ ഇന്ന് തിരിച്ചു വരവ് ലക്ഷ്യം വയ്ക്കുമെന്ന് വ്യക്തം. 

ഡികോക്ക്

സൗത്ത് ആഫ്രിക്കയ്ക്ക് മികച്ച തുടക്കം നല്‍കുന്നതില്‍ സ്ഥിരത പുലര്‍ത്താന്‍ ഈ യുവ താരത്തിന് സാധിച്ചിട്ടുണ്ട്. സാഹചര്യങ്ങളോട് ഇണങ്ങാന്‍ സാധിക്കുന്നതാണ് ഡികോക്കിന്റെ ഏറ്റവും വലിയ പ്ലസ്. ഇംഗ്ലണ്ടിനെതിരെ ഡികോക്ക് 68 റണ്‍സ് നേടിയാണ് പുറത്തായത്. ബംഗ്ലാദേശിനെതിരെ റണ്‍ഔട്ടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com