ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്‍! സൗത്ത് ആഫ്രിക്കയെ വരിഞ്ഞ് മുറുക്കി ഇന്ത്യ, സ്ലൈഡറുകളിലൂടെ ആക്രമിച്ച് സ്പിന്നര്‍മാര്‍

ഹലിന്റെ സ്ലൈഡര്‍ പ്രതിരോധിക്കാന്‍ ഡുപ്ലസിസ് ശ്രമിച്ചെങ്കിലും ബാറ്റും പാഡും തമ്മിലുള്ള അകലം തിരിച്ചടിയായി
ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്‍! സൗത്ത് ആഫ്രിക്കയെ വരിഞ്ഞ് മുറുക്കി ഇന്ത്യ, സ്ലൈഡറുകളിലൂടെ ആക്രമിച്ച് സ്പിന്നര്‍മാര്‍

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ബൗളിങ് മികവ് കാട്ടി ഇന്ത്യ. ബൂമ്ര ഏല്‍പ്പിച്ച പ്രഹരത്തില്‍ നിന്നും തിരികെ വരാന്‍ ശ്രമിക്കവെ ചഹലെത്തി സൗത്ത് ആഫ്രിക്കയ്ക്ക് മുന്നില്‍ വില്ലനായി. ചഹലിനൊപ്പം കുല്‍ദീപും ചേര്‍ന്നതോടെ 23 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സിലേക്ക് സൗത്ത് ആഫ്രിക്ക വീണു. 

അംലയേയും, ഡികോക്കിനേയും ബൂമ്ര മടക്കിയപ്പോള്‍ വാന്‍ ഡസനേയും, ഡുപ്ലസിസിനേയും ചഹല്‍ ക്ലീന്‍ ബൗള്‍ഡാക്കി. തൊട്ടുപിന്നാലെ കുല്‍ദീപ് ദുമിനിയെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തു. റിവേഴ്‌സ് സ്വീപ്പ് കളിക്കാനായിരുന്നു വാന്‍ ഡസന്റെ ശ്രമം. എന്നാല്‍, ലെഗ് സൈഡിലേക്കെത്തിയ പന്ത് പിച്ച് ചെയ്തതിന് ശേഷം സ്റ്റംപിലേക്ക് തിരിഞ്ഞ് കുറ്റിയിളക്കി. 

ഡുപ്ലസിസുമൊത്ത് കൂട്ടുകെട്ട് തീര്‍ത്ത് സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോകുന്നതിന് ഇടയിലാണ് ഡസനെ മടക്കി ചഹല്‍ ബ്രേക്ക് നല്‍കിയത്. 37 പന്തില്‍ നിന്നും 22 റണ്‍സായിരുന്നു ഡസന്റെ സമ്പാദ്യം. പത്തൊന്‍പതാം ഓവറിലെ ആദ്യ പന്തില്‍ ഡസനെ മടക്കിയ ചഹല്‍, ആ ഓവറിലെ അവസാന പന്തില്‍ ഡുപ്ലസിസിനേയും മടക്കി. ചഹലിന്റെ സ്ലൈഡര്‍ പ്രതിരോധിക്കാന്‍ ഡുപ്ലസിസ് ശ്രമിച്ചെങ്കിലും ബാറ്റും പാഡും തമ്മിലുള്ള അകലം തിരിച്ചടിയായി. 54 പന്തില്‍ നിന്നും 38 റണ്‍സ് എടുത്ത് നില്‍ക്കുകയായിരുന്നു ഡുപ്ലസിസ് ഈ സമയം. 

സ്ലൈഡര്‍ തന്നെയാണ് കുല്‍ദീപിനും വിക്കറ്റ് നല്‍കിയത്. ഡെലിവറിയുടെ ലെങ്ത് കണക്കു കൂട്ടുന്നതില്‍ പരാജയപ്പെട്ട ദുമിനി മുന്നിലേക്ക് വരുന്നതിന് പകരം ബാക്ക് ഫൂട്ടിലേക്ക് പോയി വിക്കറ്റിന് മുന്നില്‍ കുടുങ്ങി. റിവ്യു എടുത്തിട്ടും ദുമിനിക്ക് രക്ഷയുണ്ടായില്ല. തന്റെ രണ്ടാം ഓവറില്‍ അംലയെ സെക്കന്‍ഡ് സ്ലിപ്പില്‍ രോഹിത്തിന്റെ കൈകളിലെത്തിച്ചാണ് ബൂമ്ര തുടക്കത്തിലേ ഇന്ത്യയ്ക്ക് ബ്രേക്ക് നല്‍കിയത്.

ബൂമ്രയുടെ ഔട്ട്‌സൈഡ് ഓഫ് ഡെലിവറിയില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച അംലയ്ക്ക് പക്ഷേ, എക്‌സ്ട്രാ ബൗണ്‍സ് മുന്നില്‍ കാണാനായില്ല. എഡ്ജ് ചെയ്ത് എത്തിയ പന്ത് രോഹിത്തിന്റെ കൈകളില്‍ സുരക്ഷിതമായി. ആദ്യ ഓവര്‍ മുതല്‍ സൗത്ത് ആഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാരെ വിറപ്പിച്ചാണ് ബൂമ്ര തുടങ്ങിയത്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com