കളിയുടെ നിയന്ത്രണം ഇംഗ്ലണ്ടിന്റെ കയ്യില്‍, സെഞ്ചുറിയിലേക്ക് കുതിച്ച് ജാസന്‍ റോ, വിക്കറ്റ് വീഴ്ത്താന്‍ പാടുപെട്ട് ബംഗ്ലാദേശ്

സ്‌ട്രൈക്ക് റേറ്റ് നൂറിന് മുകളില്‍ നിര്‍ത്തി രണ്ട് ഓപ്പണര്‍മാരും കളിച്ച് വരവെ മൊര്‍ത്താസയാണ് ബംഗ്ലാദേശിന് കാത്തിരുന്ന ബ്രേക്ക് നല്‍കിയ
കളിയുടെ നിയന്ത്രണം ഇംഗ്ലണ്ടിന്റെ കയ്യില്‍, സെഞ്ചുറിയിലേക്ക് കുതിച്ച് ജാസന്‍ റോ, വിക്കറ്റ് വീഴ്ത്താന്‍ പാടുപെട്ട് ബംഗ്ലാദേശ്

ബംഗ്ലാദേശിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം. സെഞ്ചുറി നേടി ജാസന്‍ റോ തകര്‍പ്പന്‍ കളി പുറത്തെടുത്തതോടെ ബംഗ്ലാദേശ് വിക്കറ്റ് വീഴ്ത്താന്‍ പാടുപെടുന്നു. സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്താണ് ആതിഥേയരുടെ ഓപ്പണര്‍മാര്‍ പിരിഞ്ഞത്. 29 ഓവര്‍ പിന്നിടുമ്പോള്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 

സ്‌ട്രൈക്ക് റേറ്റ് നൂറിന് മുകളില്‍ നിര്‍ത്തി രണ്ട് ഓപ്പണര്‍മാരും കളിച്ച് വരവെ മൊര്‍ത്താസയാണ് ബംഗ്ലാദേശിന് കാത്തിരുന്ന ബ്രേക്ക് നല്‍കിയത്. ഫഌക്ക് ചെയ്യാന്‍ ശ്രമിച്ച ബെയര്‍‌സ്റ്റോയ്ക്ക് പിഴച്ചു. കവറിലേക്ക് ഉയര്‍ന്ന് പന്ത് ഡൈവ് ചെയ്ത് ഹസന്‍ കൈകളിലൊതുക്കിയതോടെ ബെയര്‍സ്‌റ്റോയ്ക്ക് കളം വിടേണ്ടി വന്നു. 50 പന്തില്‍ നിന്ന് ആറ് ഫോറിന്റെ അകമ്പടിയോടെ 51 റണ്‍സ് എടുത്ത് നില്‍ക്കുകയായിരുന്നു ബെയര്‍സ്‌റ്റോ ആ സമയം. 

ഓപ്പിങ് പങ്കാളി മടങ്ങിയെങ്കിലും ആശങ്കയില്ലാതെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ച് സെഞ്ചുറിയിലേക്ക് നീങ്ങി ജാസന്‍ റോ. 101 പന്തില്‍ നിന്ന് 12 ഫോറും ഒരു സിക്‌സും പറത്തി 109 റണ്‍സ് എടുത്താണ് ജാസന്‍ റോ ക്രീസില്‍ തുടരുന്നത്. ബംഗ്ലാദേശ് ബൗളര്‍മാര്‍ക്ക് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരെ അലട്ടാന്‍ ഇതുവരെയായിട്ടില്ല. ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ മുഹമ്മദ് സയ്ഫുദ്ദിന്‍, മുസ്താഫിസുര്‍ റഹ്മാന്‍ എന്നിവരെ ഇവരുടെ ആദ്യ സ്‌പെല്ലില്‍ തന്നെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാര്‍ പ്രഹരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com