ഇംഗ്ലണ്ടിലേക്ക് പറക്കാന്‍ പന്തിന് നിര്‍ദേശം, ധവാന്റെ പരിക്കില്‍ തീരുമാനം ഒരാഴ്ചയ്ക്ക് ശേഷം 

ഇന്ന് തന്നെ പന്ത് ഇംഗ്ലണ്ടിലേക്ക് തിരിക്കുമെന്നാണ് സൂചന. എന്നാല്‍ പതിനഞ്ചംഗ ഇന്ത്യന്‍ സംഘത്തില്‍ പന്ത് ഉള്‍പ്പെടില്ല
ഇംഗ്ലണ്ടിലേക്ക് പറക്കാന്‍ പന്തിന് നിര്‍ദേശം, ധവാന്റെ പരിക്കില്‍ തീരുമാനം ഒരാഴ്ചയ്ക്ക് ശേഷം 

ഇന്ത്യന്‍ യുവതാരം റിഷഭ് പന്തിനോട് ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ ബിസിസിഐ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പകരക്കാരന്‍ എന്ന നിലയില്‍ പന്തിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും എത്രയും പെട്ടെന്ന് ടീമിനൊപ്പം ചേരാനാണ് പന്തിനോട് ബിസിസിഐ നിര്‍ദേശിച്ചിരിക്കുന്നത്. 

ഇന്ന് തന്നെ പന്ത് ഇംഗ്ലണ്ടിലേക്ക് തിരിക്കുമെന്നാണ് സൂചന. എന്നാല്‍ പതിനഞ്ചംഗ ഇന്ത്യന്‍ സംഘത്തില്‍ പന്ത് ഉള്‍പ്പെടില്ല. ഒരാഴ്ച ധവാന്റെ പരിക്ക് നിരീക്ഷിക്കാനാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനം. പരിക്കില്‍ ഈ ഒരാഴ്ച കൊണ്ടുണ്ടാവുന്ന മാറ്റം വിലയിരുത്തിയാവും പന്തിനെ ധവാന്റെ പകരക്കാരനായി പ്രഖ്യാപിക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച തീരുമാനമുണ്ടാവുക. നിലവില്‍ മൂന്നാഴ്ചത്തെ വിശ്രമമാണ് ധവാന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. 

ധവാന് ലോകകപ്പില്‍ തുടര്‍ന്ന് കളിക്കാനായില്ലെങ്കില്‍ പകരക്കാരനാവേണ്ട പന്തിന് ഇംഗ്ലണ്ടിലെ സാഹചര്യങ്ങളോട് ഇണങ്ങുന്നതിന് വേണ്ടിയാണ് നേരത്തെ ഇംഗ്ലണ്ടിലേക്ക് അയക്കുന്നതെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ ഇനി വരുന്ന ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ പലതും ധവാന് ഇതോടെ നഷ്ടമാവുമെന്ന് വ്യക്തമാണ്. എന്നാല്‍ അവസാന ഗ്രൂപ്പ് മത്സരങ്ങളും, സെമി, ഫൈനല്‍ എന്നിവ മുന്നില്‍ കണ്ടും, ആ സമയമാകുമ്പോഴേക്കും ധവാന്റെ പരിക്ക് മാറുമോ എന്ന വിലയിരുത്തുന്നതിനാണ് ഈ ഒരാഴ്ച ധവാനോട് ഇംഗ്ലണ്ടില്‍ തന്നെ നിരീക്ഷണത്തില്‍ തുടരാന്‍ ടീം മാനേജ്‌മെന്റ് നിര്‍ദേശിച്ചത്. 

ഈ ഒരാഴ്ച ധവാന്റെ പരിക്ക് വിലയിരുത്തിയാവും, പന്തിനെ ധവാന്റെ പകരക്കാരനാക്കുനന്ത് സംബന്ധിച്ച ഔദ്യോഗികമായി ഐസിസിയെ ബിസിസിഐ അറിയിക്കുക. ധവാന്റെ അഭാവത്തില്‍ രോഹിത്തിനൊപ്പം രാഹുല്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. ദിനേശ് കാര്‍ത്തിക്കും, വിജയ് ശങ്കറുമാണ് നാലാം സ്ഥാനത്ത് പരിഗണിക്കാന്‍ ഇപ്പോള്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ന്യൂസിലാന്‍ഡിനെതിരെ ഇറങ്ങുമ്പോള്‍ നാലാമത് വിജയ് ശങ്കറെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനാവും സാധ്യത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com