ആദ്യ 25 ഓവറില്‍ ഇന്ത്യയെ പിടിച്ചുകെട്ടി അഫ്ഗാന്‍; രാഹുലും, വിജയിയും മടങ്ങി, പിടികൊടുക്കാതെ കോഹ് ലി അര്‍ധശതകം പിന്നിട്ടു

കോഹ് ലിയുമായി ചേര്‍ന്ന് മികച്ച രീതിയില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കവെ വിജയ് ശങ്കറും സ്പിന്നിന് മുന്‍പില്‍ വീണു
ആദ്യ 25 ഓവറില്‍ ഇന്ത്യയെ പിടിച്ചുകെട്ടി അഫ്ഗാന്‍; രാഹുലും, വിജയിയും മടങ്ങി, പിടികൊടുക്കാതെ കോഹ് ലി അര്‍ധശതകം പിന്നിട്ടു

ഓപ്പണര്‍മാര്‍ തുടക്കത്തിലെ മടങ്ങിയെങ്കിലും ക്യാപ്റ്റന്റെ ഇന്നിങ്‌സ് പുറത്തെടുത്ത് കോഹ് ലി. 48 പന്തില്‍ ഇന്ത്യന്‍ നായകന്‍ അര്‍ധശതകം പിന്നിട്ട് അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തുന്ന ഭീഷണിയില്‍ നിന്ന് കോഹ് ലി ഇന്ത്യയെ തിരികെ കൊണ്ടുവരുന്നു. ഇംഗ്ലണ്ട് ലോകകപ്പിലെ കോഹ് ലിയുടെ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയാണിത്. ഏകദിനത്തിലെ 52ാം അര്‍ശതകവും. 

കോഹ് ലിയുമായി ചേര്‍ന്ന് മികച്ച രീതിയില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കവെ വിജയ് ശങ്കറും സ്പിന്നിന് മുന്‍പില്‍ വീണു. 29 റണ്‍സ് എടുത്ത് നിന്ന വിജയിയെ റഹ്മത് ഷാ വിക്കറ്റിന് മുന്‍പില്‍ കുടുക്കുകയായിരുന്നു. 
ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ 20 ഓവറില്‍ ഇന്ത്യയുടെ റണ്‍ഒഴുക്ക് തടയാന്‍ അഫ്ഗാനിസ്ഥാനായി. 22 ഓവര്‍ പിന്നിട്ടപ്പോഴാണ് ഇന്ത്യയ്ക്ക് സ്‌കോര്‍ ബോര്‍ഡ് മൂന്നക്കം കടത്താനായത്.  ടോസ് ജയിച്ച് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കാന്‍ കഴിയാതെ ഓപ്പണര്‍മാര്‍ മടങ്ങിയതോടെയാണ് ആദ്യ ഓവറുുകളില്‍ ഇന്ത്യയുടെ റണ്‍റേറ്റ് പിന്നോക്കം പോയത്. 

52 പന്തില്‍ നിന്നും 30 റണ്‍സ് കണ്ടെത്തി പതിയെ ഇന്നിങ്‌സ് ഉയര്‍ത്തുന്നതിന് ഇടയില്‍ രാഹുലിനെയും മടക്കി നബിയാണ് ഇന്ത്യയ്ക്ക് വീണ്ടും പ്രഹരമേല്‍പ്പിച്ചത്. റിവേഴ്‌സ് സ്വീപ്പ് കളിക്കാന്‍ ശ്രമിച്ച രാഹുലിന് പിഴച്ചു. നബിയുടെ സ്ലോ ഡെലിവറിയില്‍ എഡ്ജ് ചെയ്ത പന്ത് തേര്‍ഡ് മാനില്‍ ഹസ്‌റത്തുള്ളയുടെ കൈകളിലേക്കെത്തി. 

രോഹിത് ശര്‍മ മടങ്ങിയതിന് പിന്നാലെ ക്രീസിലേക്കെത്തിയ കോഹ് ലി പതിവില്‍ നിന്ന് വ്യത്യസ്തമായി ആക്രമിച്ചാണ് തുടങ്ങിയത്. ഒരുഘട്ടത്തില്‍ കോ്ഹ് ലിയുടെ സ്‌ട്രൈക്ക് റേറ്റ് 160ന് മുകളിലെത്തുകയും ചെയ്തു. 30 റണ്‍സ് എടുത്ത രാഹുലിനെ നബി മടക്കിയതിന് പിന്നാലെ വിജയ് ശങ്കറെ കൂട്ടുപിടിച്ച് സിംഗിളുകളും, ഡബിളുകളുമെടുത്ത് കോഹ് ലി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. എന്നാല്‍ 22 ഓവര്‍ പിന്നിടുമ്പോള്‍ 5ന് മുകളിലേക്ക് ഇന്ത്യയുടെ റണ്‍റേറ്റ് എത്തിയില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com