പാന്‍കാര്‍ഡ് ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് മാനദണ്ഡമാക്കിയത് എന്തിനെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

പാന്‍ കാര്‍ഡ് ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് മാനദണ്ഡമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി
പാന്‍കാര്‍ഡ് ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് മാനദണ്ഡമാക്കിയത് എന്തിനെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് മാനദണ്ഡമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി. പാന്‍കാര്‍ഡ് ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് എന്തിനാണ് നിര്‍ബന്ധമാക്കിയതെന്ന് കോടതി ചോദിച്ചു.

വ്യാജ രേഖകള്‍ നല്‍കി പാന്‍ കാര്‍ഡ് നേടിയെടുക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുല്‍ റോഹത്ഗി കോടതിയെ അറിയിച്ചു. ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

ഏപ്രില്‍ 25ന് ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കും. ഫിനാന്‍സ് ബില്ലിലാണ് പാന്‍ കാര്‍ഡ് ലഭിക്കുന്നതിനും, ആദായ നികുതി അടയ്ക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായും വേണമെന്ന് നിഷ്‌കര്‍ശിക്കുന്നത്. വ്യാജ രേഖകളിലൂടെ കൂടുതല്‍ പാന്‍കാര്‍ഡുകള്‍ സ്വന്തമാക്കി നികുതി തട്ടിപ്പ് തടയുന്നതിനുവേണ്ടിയാണ് ആധാര്‍ നിര്‍ബന്ധമാക്കിയതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com