അസഹ്യമായ വയറുവേദനയുമായി ആശുപത്രിയിലെത്തി; സ്ത്രീയുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 15 വര്‍ഷം മുന്‍പത്തെ ഭ്രൂണം

നാഗ്പൂരിലെ ആശുപത്രിയില്‍ രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ഡോക്ടര്‍മാര്‍ ഭ്രൂണത്തെ പുറത്തെടുത്തത്.
അസഹ്യമായ വയറുവേദനയുമായി ആശുപത്രിയിലെത്തി; സ്ത്രീയുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 15 വര്‍ഷം മുന്‍പത്തെ ഭ്രൂണം

നാഗ്പൂര്‍: ആര്‍ത്തവ വിരാമത്തിനുശേഷം തുടര്‍ച്ചയായുണ്ടാകുന്ന അസഹ്യമായ വയറുവേദനയെത്തുടര്‍ന്നാണ് 52 വയസുകാരി നാഗ്പൂരിലെ ജുനഗര്‍ സര്‍ജിക്കല്‍ നഴ്‌സിങ ഹോമില്‍ എത്തിയത്. തുടര്‍ന്നുള്ള സ്‌കാനിങ്ങില്‍ വയറ്റില്‍ കല്ലിന്റെ രൂപത്തിലുള്ള എന്തോ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. 

ഉടനെ ഇവരെ ശസ്ത്രക്രിയക്ക് വിധേയമാക്കി. എന്നാല്‍ വയറ്റില്‍ ഉണ്ടായിരുന്നത് കല്ലല്ല. ഡോക്ടര്‍മാരെ പോലും അത്ഭുതപ്പെടുത്തി പതിനഞ്ച് വര്‍ഷം മുന്‍പ് മരിച്ച നാലുമാസം പ്രായമുള്ള ഭ്രൂണത്തെയായിരുന്നു അവരുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത്.

പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ സ്ത്രീ രണ്ടാം തവണയും ഗര്‍ഭിണിയാവുകയും എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം കുട്ടിയെ ഗര്‍ഭച്ഛിദ്രം നടത്തുകയുമായിരുന്നു. അന്ന് ഡോക്ടറെ സമീപിക്കുകയും കുട്ടി അബോര്‍ഷനായി എന്ന് ഉറപ്പു വരുത്തുകയും ചെയ്തിരുന്നു.

പക്ഷേ കുറച്ച് വര്‍ഷങ്ങളായിട്ട് ഇവര്‍ക്ക് കടുത്ത വയറു വേദന അനുഭവപ്പെടാറുണ്ടായിരുന്നു. പക്ഷേ മിക്ക ഡോക്ടര്‍മാരും വേദന സംഹാരി മാത്രമാണ് നല്‍കാറുള്ളത്. എന്നാല്‍ ആര്‍ത്തവ വിരാമത്തിനു ശേഷം ഛര്‍ദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥകളും ആരംഭിച്ചതോടെയാണ് വിദഗ്ധ ചികിത്സ നടത്താന്‍ അവര്‍ തീരുമാനിച്ചത്.

നാഗ്പൂരിലെ ആശുപത്രിയില്‍ രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ഡോക്ടര്‍മാര്‍ ഭ്രൂണത്തെ പുറത്തെടുത്തത്. ഭ്രൂണത്തിന് നാലുമാസം പ്രായമുണ്ടായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സ്ത്രീക്ക് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും അവര്‍ ആരോഗ്യവതിയാണെന്നും ഡോക്ടര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com