ആളും അരങ്ങും ഒരുങ്ങി; ക്രിക്കറ്റ് പൂരത്തിന് നാളെ കൊടിയേറും; ഹൈദരാബാദും ബെംഗളൂരുവും തമ്മില്‍ ആദ്യ മത്സരം

ആളും അരങ്ങും ഒരുങ്ങി; ക്രിക്കറ്റ് പൂരത്തിന് നാളെ കൊടിയേറും; ഹൈദരാബാദും ബെംഗളൂരുവും തമ്മില്‍ ആദ്യ മത്സരം

മുംബൈ:  ക്രിക്കറ്റ് ലോകത്തിന്റെ കണ്ണും കാതും നാളെ മുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക്. ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം. അടുത്ത രണ്ട് മാസക്കാലം ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കാഴ്ചയുടെ ക്രിക്കറ്റ് വിരുന്നൊരുക്കും. കഴിഞ്ഞ സീസണിലെ ഫൈനല്‍ കളിച്ച രണ്ടു ടീമുകളാണ് ഇത്തവണ ഉദ്ഘാടന മത്സരത്തിനിറങ്ങുന്നത്. അന്ന് എട്ട് റണ്‍സിന് ബെംഗളൂരുവിനെ തോല്‍പ്പിച്ച് ഹൈദരാബാദ് ചരിത്രത്തിലാധ്യമായി ഐപിഎല്‍ കിരീടം ചൂടിയിരുന്നു.

ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ ആണ് ഹൈദരാബാദിനെ നയിക്കുന്നത്. വിരാട് കോഹ്ലിക്ക് പരിക്കുള്ളതിനാല്‍ കോഹ്ലിയായിരിക്കില്ല ബെംഗളൂരുവിന്റെ ക്യാപ്റ്റന്‍. പത്ത് വ്യത്യസ്ത വേദികളിലായി എട്ട് ടീമുകളും 60 മത്സരങ്ങളും നടക്കും. ഹൈദരാബാദിലാണ് നാളെ കൊടിയേറ്റ്.

രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ, മുംബൈ ഇന്ത്യന്‍സ്, ഡെക്കാന്‍ ചാര്‍ജേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്, ഗുജറാത്ത് ലയണ്‍സ്, റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകളാണ് പത്താം പതിപ്പില്‍ കളത്തിലിറങ്ങുക. കഴിഞ്ഞ വര്‍ഷം മുതല്‍ ചെന്നൈയും രാജസ്ഥാനും ഇല്ല. രണ്ട് വര്‍ഷത്തെ സസ്‌പെഷന്‍ കഴിഞ്ഞ് അടുത്ത സീസണില്‍ ഇരു ടീമുകളും തിരിച്ചെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com