പണം കണ്ടിട്ടല്ല നെയ്മര്‍ പിഎസ്ജിയില്‍ വന്നത്: പിഎസ്ജി ഉടമ നാസര്‍ അല്‍ ഖലൈഫി

പണം കണ്ടിട്ടല്ല നെയ്മര്‍ പിഎസ്ജിയില്‍ വന്നത്: പിഎസ്ജി ഉടമ നാസര്‍ അല്‍ ഖലൈഫി

പാരിസ്: സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ നിന്നും ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജെര്‍മനിലേക്ക് നെയ്മര്‍ വന്നത് പണം കണ്ടിട്ടില്ലെന്ന് ക്ലബ്ബ് ഉടമ നാല്‍ അല്‍ ഖലൈഫി. പണം കണ്ടപ്പോള്‍ നെയ്മറിന്റെ കണ്ണു മഞ്ഞളിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പിഎസ്ജി നടത്തിയ ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ ഖലൈഫി ഇക്കാര്യം പറഞ്ഞത്.

എല്ലായിപ്പോഴും എല്ലാവരെയും സന്തോഷപ്പെടുത്താന്‍ സാധിക്കില്ല. എപ്പോഴും എന്റെ കുടുംബത്തിന്റെ സന്തോഷമാണ് ഞാന്‍ നോക്കിയത്. പണം ഒരിക്കലും ആകര്‍ഷിച്ചിട്ടില്ലെന്ന് നെയ്മറും മാധ്യമങ്ങളോട് വ്യക്തമാക്കി. പിഎസ്ജിയില്‍ വന്നത് ചരിത്രം രചിക്കാനാണ്. അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ലീഗ് മാത്രമൊന്നുമല്ല ലക്ഷ്യം വെക്കുന്നത്. മറിച്ചു സീസണിലെ എല്ലാ ട്രോഫികളും നേടാനാണ്.

<strong>ടിവി ചിത്രം</strong>
ടിവി ചിത്രം

ഇത്രയും തുക നല്‍കി പിഎസ്ജിയിലേക്കു വന്നതില്‍ ടെന്‍ഷനുണ്ടോ എന്ന ചോദ്യത്തിനു നല്‍കുന്ന പണത്തിനുള്ള പൊട്ടന്‍ഷ്യല്‍ എനിക്കുള്ളതുകൊണ്ടാണ് പിഎസ്ജി എന്നെ ഇവിടെ എത്തിച്ചിരിക്കുന്നത്. ക്ലബ്ബ് എന്തു കണ്ടിട്ടാണോ എന്നെ ഇവിടെ എത്തിച്ചത് അതിനുള്ളത് തിരിച്ചു നല്‍കാന്‍ ഞാന്‍ ബാധ്യസ്ഥനാണെന്നും നെയ്മര്‍ പറഞ്ഞു. കടുത്ത തീരുമാനങ്ങള്‍ ചിലപ്പോള്‍ പലരെയും വേദനപ്പിച്ചേക്കാം. എന്നാല്‍, പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.

സാന്റോസില്‍ നിന്ന് ബാഴ്‌സയിലെത്താന്‍ മുഖ്യ കാരണമായിരുന്നത് ലയണല്‍ മെസിയാണ്. ബാഴ്‌സയ്ക്കു വേണ്ടി ആദ്യ ആഴ്ച പരിശീലനത്തിനിറങ്ങുമ്പോള്‍ തന്റെ റോള്‍ മോഡലുകള്‍ക്കിടയില്‍ കളിക്കാനിറങ്ങുന്ന ടെന്‍ഷനുണ്ടായിരുന്നു. എന്നാല്‍, മെസിയാണ് അതെല്ലാം മാറ്റിയത്. അതിനു ഞാന്‍ അദ്ദേഹത്തിനു നന്ദി പറയുന്നു. 

മെസിയുടെ നിഴലില്‍ നിഴലിലായതാണ് ബാഴ്‌സ വിടാന്‍ കാരണമായതെന്ന റിപ്പോര്‍ട്ടുകളുമുണ്ടല്ലോ എന്ന ചോദ്യത്തിന് തന്റെ മാതൃകാ പുരുഷനോട് തനിക്കെന്തിനു പ്രശ്‌നമെന്നും അദ്ദേഹത്തെ എന്നും ആരാധനയോടെ മാത്രം കണ്ടിട്ടുള്ളൂ എന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com